Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗെയിം ഹിറ്റായി, 260 പേരുടെ പണി പോയി!

angry-birds

പുതിയ ഗെയിമായ ആംഗ്രി ബേഡ്സ് 2 വിജയം നേടിയതിനെതുടർന്ന് ഗെയിമിങ് രംഗത്ത് കൂടുതൽ ശ്രദ്ധിക്കുന്നതിന്റെയും മറ്റു ബിസിനസുകളിൽ നിന്നു തൽക്കാലം പിൻവലിയുന്നതിന്റെയും ഭാഗമായി ആംഗ്രി ബേഡ്സ് നിർമാതാക്കളായ റോവിയോ 260 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചു. പുറത്തിറങ്ങിയ ചുരുങ്ങിയകാലം കൊണ്ട് 5 കോടി ഡൗൺലോഡുകളുമായി മുന്നിട്ടു നിൽക്കുന്ന ആംഗ്രി ബേഡ്സ് 2 എന്ന ഗെയിം നൽകിയ പുതിയ ലക്ഷ്യബോധമത്രെ കടുത്ത തീരുമാനത്തിലേക്കു കമ്പനിയെ നയിച്ചിരിക്കുന്നത്.

ആംഗ്രി ബേഡ്സ് ബ്രാൻഡിലുള്ള ഉപോൽപ്പന്നങ്ങളും ആംഗ്രി ബേഡ്സ് തീം പാർക്കുകളുമായി വൈവിധ്യവൽക്കരണത്തിന്റെ പാതയിലേക്കു പോയ കമ്പനി ഗെയിമിങ് രംഗത്ത് തുടർച്ചയായി നേരിട്ട പരാജയങ്ങൾക്കുശേഷം നേടിയ ആശ്വാസവിജയമാണ് ആംഗ്രി ബേഡ്സ് 2 . ഇനിയും ഈ രംഗത്ത് പിടിച്ചുനിൽക്കണമെങ്കിൽ മികച്ച ഗെയിമുകൾ പുറത്തിറക്കണം എന്ന തിരിച്ചറിവാണ് വൈവിധ്യവൽക്കരണം നിർത്തി ഗെയിം നിർമാണത്തിൽ മാത്രം ശ്രദ്ധിക്കാൻ റോവിയോയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ആംഗ്രി ബേഡ്സ് കഥാപാത്രങ്ങൾ അണിനിരക്കുന്ന ബിഗിബജറ്റ് അനിമേഷൻ ചിത്രത്തിന്റെ നിർമാണത്തിലിരിക്കെയാണ് കമ്പനി ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. റോവിയോയിൽ ആകെയുള്ള 800 ജീവനക്കാരിൽനിന്നാണ് 260 പേരെ പിരിച്ചുവിടുന്നത്.

                     

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.