Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്ദി അനുഷ്ക, കോ‍ഹ്‍ലിയെ തിരികെ നൽകിയതിന്!

Kohli വിരാട് കോഹ്‍ലി, അനുഷ്ക ശര്‍മ

നീലക്കുപ്പായക്കാർ ഓസീസിനെതിരെ പട പൊരുതി നേടിയ വിജയമാണ് ഇപ്പോൾ േസാഷ്യൽ മീഡിയയിലെ പ്രധാന സംസാര വിഷയം. അതിൽ തന്നെയും വെടിക്കെട്ടു ബാറ്റിങിലൂടെ ഇന്ത്യയെ വിജയപഥത്തിലെത്തിച്ച വിരാട് കോഹ്‍ലിയാണ് മിന്നുന്ന താരം. 51 പന്തില്‍ നിന്നും പുറത്താകാതെ 82 റൺസ് നേടിയെ കോഹ്‍ലിയുടെ കിടിലൻ പെർഫോമൻസിന് ബോളിവുഡ് ബ്യൂട്ടി അനുഷ്ക ശർമയ്ക്കും ഇന്റർനെറ്റിലാകെ അഭിനന്ദന പ്രവാഹമാണ്, കോഹ്‍ലിയെ ഉപേക്ഷിച്ചു േപായതിന്. അനുഷ്ക കോഹ്‍ലിയെ ഉപേക്ഷിച്ചു പോയതിനാലാണ് ഈ അസാമാന്യ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതെന്നു കാണിച്ച് നെറ്റ്ലോകത്ത് ട്രോളുകളുടെ പെരുമഴ തന്നെയാണ്. നന്ദി അനുഷ്ക, ഞങ്ങളുടെ കോഹ്‌ലിയെ തിരികെ നൽകിയതിന് എന്നു തുടങ്ങി അനുഷ്ക ഉപേക്ഷിച്ചു പോയതിന് ഇന്നാണു ശരിക്കും സന്തോഷം തോന്നിയത്, ഇനി തിരികെ വരരുത് എന്നു തുടങ്ങി ട്രോളുകൾ കൊണ്ടു നിറയുകയാണ് സോഷ്യൽ മീഡിയ.

കളി കഴിഞ്ഞ് നിമിഷങ്ങൾക്കകം തുടങ്ങി അനുഷ്കയെ ലക്ഷ്യമാക്കിയുള്ള ട്രോളുകൾ. നേരത്തെ കോഹ്‍ലി തുടർച്ചയായി പരാജയം നേരിട്ട സമയത്തും ഇന്റർനെറ്റ് ലോകം അനുഷ്കയെ വെറുതെവിട്ടിരുന്നില്ല. അനുഷ്കയുമായി പ്രണയത്തിലായതോടെയാണ് കോഹ്‍ലിയുടെ മികച്ച ഫോം നഷ്ടമായതെന്നായിരുന്നു അന്നത്തെ വിമർശനം. അടുത്തിടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളല്‍ വന്ന വാർത്ത പുറത്തു വന്നത്. എന്തായാലും പിരിഞ്ഞു പോയിട്ടും കോഹ്‍ലിയുടെ വിജയവും പരാജയവുമൊക്കെ ആരാധകർ ഇന്നും അനുഷ്കയെ ലക്ഷ്യം വച്ചാണ് ആഘോഷമാക്കുന്നതെന്നു പറയാതെ വയ്യ. ചൂടൻ കോ‍ഹ്‍ലിയുടെ ചൂടൻ ബാറ്റിങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കര്‍, അമിതാഭ് ബച്ചൻ, തുടങ്ങി ഒട്ടേറെ പ്രമുഖരും രംഗത്തെത്തിയിരുന്നു. ‌

Your Rating: