Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായം അഭ്യർഥിച്ച നമ്പറിലേക്ക് അശ്ലീലസന്ദേശങ്ങൾ, ദാ ഇതാണ് അവന്റെ നമ്പർ, വിടരുത്!!!

Sexting Representative Image

സഹായം അഭ്യർഥിച്ചു കൊണ്ടു ഫേസ്ബുക്കിലിടുന്ന നമ്പറുകളിലേക്കു പോലും സെക്സ് ചാറ്റുകളുമായി സമീപിക്കുകയാണ് കാമഭ്രാന്തന്മാർ. പത്തിലും പ്ലസ്ടുവിലും മികച്ച മാർക്കു വാങ്ങിയ നിർധനയായ പെൺകു‌ട്ടിയ്ക്ക് സഹായം അഭ്യർഥിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ നമ്പറിലേക്കാണ് മനു എന്നു പേരുള്ളയാളിൽ നിന്നും അശ്ലീല സന്ദേശങ്ങൾ ഒഴുകിയത്. ഫോട്ടോഗ്രാഫറായ അരുൺ പുനലൂർ ആണ് പെൺകുട്ടിയ്ക്കു സഹായം അഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. ഫേസ്ബുക്കിൽ പോസ്റ്റ് വന്നതോടെ നിരവധി പേർ പെൺകുട്ടിയ്ക്കു സഹായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് വിശ്വാസ്യതയ്ക്കു വേണ്ടി പോസ്റ്റിൽ നൽകിയ നമ്പറിലേക്ക് 08904122916 ; 07406007694 എന്നീ നമ്പറുകളിൽ നിന്നും അശ്ലീല സന്ദേശങ്ങൾ വന്നുതുടങ്ങിയത്. ഇതു പെരുകിയതോടെയാണ് മെസേജുകൾ സ്ക്രീൻഷോട്ട് സഹിതം നൽകി ഈ നമ്പറിനുടമയെ പിടിക്കാൻ സഹായിക്കണമെന്നു കാണിച്ച് അരുൺ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തത്. പെൺകുട്ടിയ്ക്കു ഫോണില്ലാതിരുന്നതിനാൽ അയൽവാസിയായിരുന്നു താൽക്കാലിക ആവശ്യത്തിനായി ഫോൺ നൽകിയത്. ജീവിതത്തിൽ ആദ്യമായി മൊബൈൽ ഉപയോഗിച്ചു തുടങ്ങിയ പെൺകുട്ടി ഫോൺ റിങ് ചെയ്താൽ പേടിയ്ക്കുന്ന അവസ്ഥയിലാണിപ്പോൾ എന്നും പറയുന്നു അരുൺ. അതിനിടെ ഈ നമ്പറുകൾക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരണവും കനക്കുന്നുണ്ട്.

അരുണിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം


കുറച്ചു ദിവസം മുമ്പ്‌ എന്റെ യൊരു
സുഹൃത്തിട്ടിരുന്ന് പോസ്റ്റ്‌ ഞാൻ ഷെയർ ചെയ്തിരുന്നു...
പത്തിലും പ്ലസ്‌റ്റൂവിനും മണ്ണെണ്ണ
വിളക്കിന്റെ വെളിച്ചത്തിലിരുന്നു പഠിച്ച്‌ ഫുൾ എ പ്ലസ്‌ വാങ്ങിച്ച ഒരു പെൺ കുഞ്ഞിനു തുടർന്നു പഠിയ്ക്കാൻ സഹായം അൻഹ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്‌...
ആർക്കെങ്കിലും വിളിച്ചു
വിവരങ്ങളന്വേഷിയ്ക്കണമെങ്കിൽ
എന്നു കരുതിയാണു
മൊബെയിൽ നംബർ ഉൾപ്പടെ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരുന്നത്‌..
(ഈ കുട്ടിയ്ക്കു ഫോണില്ലാത്തതിനാൽ അയൽ വക്കത്തെ നല്ല മനസ്സുള്ള ഒരാൾ ഈ ആവശ്യത്തിനു വേണ്ടി താൽക്കാലികമായി കൊടുത്തതാണീ ഫോൺ )
കുറച്ചു നല്ല മനസ്സുകൾ അവൾക്കു സഹായങ്ങൾ എത്തിക്കാമെന്നു അറിയിയ്ക്കുകയും ചെയ്തു...
ഈ ഫോൺ നംബർ കണ്ട ഏതോ ഒരു പുന്നാര മോൻ 24 മണിയ്ക്കൂറും
ഈ കുഞ്ഞിനെ ഫോൺ ചെയ്ത്‌ ശല്യ പ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണു....
അവനിപ്പോ ഈ കുഞ്ഞു പെണ്ണിനോട്‌ ഫോൺ സെക്സ്‌ വേണമത്രേ..
ജീവിതത്തിലാദ്യമായി ഒരു മൊബെയിൽ ഉപയോഗിച്ചു തുടങ്ങിയ ഈ കുട്ടി ഫോൺ റിംഗ്‌ ചെയ്താൽ പേടിയ്ക്കുന്ന അവസ്ഥയിലാണിപ്പോ...
അത്രയ്ക്കു മോശമായ മെസേജുകളാണു ഇവൻ അയച്ചു കൊണ്ടിരിയ്ക്കുന്നത്‌....
പോസ്റ്റ്‌ ധാരാളം ഷെയർ ചെയ്തു പോവുകയും സഹായവുമായി പലരും വിളിയ്ക്കുകയും ചെയ്യുന്നതിനാൽ ഈ നംബർ ഉപേക്ഷിയ്ക്കാനും പറ്റാത്ത അവസ്ഥയാണിപ്പോൾ...
നമ്മുടെ ശ്രദ്ദയിൽ പെട്ടിട്ടും കാണാത്ത മട്ടിൽ പോയിട്ട്‌ ജിഷയ്ക്കുണ്ടായതു
പോലൊരു ദുരന്തം ഇനിയൊരു കുട്ടിയ്ക്കും നമ്മുടെ അറിവിൽ ഉണ്ടാകരുതെന്നു വച്ചിട്ടാണു ആ കുഞ്ഞിനു തുടർന്നു പഠിയ്ക്കാനുള്ള സഹായം ചെയ്യാൻ
നമ്മളോരോരുത്തരും ആ വാർത്ത ഷെയർ ചെയ്തും പൈസ കളക്റ്റ്‌ ചെയ്തും
ആ കുഞ്ഞിനെ സഹായിയ്ക്കാനിറങ്ങിത്തിരിച്ചത്‌...
അപ്പോളാണു ഈ പന്നപ്പൊലയാടി മോൻ നിരാലംബയായ ഈ കുഞ്ഞിനെ നിരന്തരം ഈ 2 നംബറുകളിൽ നിന്നു വിളിച്ചും
മെസേജ്‌ അയച്ചും ശല്യം ചെയ്തു കൊണ്ടിരിയ്ക്കുന്നത്‌....
എണീറ്റു നിൽക്കാൻ ജീവനില്ലാത്ത
ആ കുരുന്നു കൊച്ചിന്റെ ഫോട്ടോ കണ്ടിട്ട്‌ ഇങ്ങനൊക്കെ പറയാൻ തോന്നുന്നല്ലോടാ പരമ പൂ **മോനെ നിനക്കു...
മലയാളികളെ മൊത്തം പറയിപ്പിക്കാനായിട്ടുണ്ടായ പന്ന നായിന്റെ മോനേ...
ഇവനെപ്പോലുള്ള മനോ രോഗികളാണു പൊടിക്കുഞ്ഞുങ്ങളെപ്പോലും റേപ്പ്‌ ചെയ്യാൻ നടക്കുന്നത്‌...
മനസാക്ഷിയുള്ള സുഹൃത്തുക്കൾ ഇത്‌ മാക്സിമം ഷെയർ ചെയ്യണം..
ഇവനെപ്പോലുള്ള കാമ പ്രാന്തന്മാരെ സമൂഹം തിരിച്ചറിയണം ഇല്ലെങ്കിൽ
ഇവനൊക്കെ ജീവിയ്ക്കുന്നതിന്റെ പരിസരത്ത്‌ ഒരൊറ്റ പെൺ കുഞ്ഞുങ്ങൾക്കും ജീവിയ്ക്കാനാവില്ല...
ഈ പുന്ന്നാര മോനെ വെറുതേ വിടാൻ പറ്റില്ല ...
എല്ലാക്കാലത്തും ആളുകൾ പേടിച്ചിരിയ്ക്കുന്ന്നതും നിസംഗത പാലിക്കുന്നതുമാണു ഇത്തരം
ക്രിമിനലുകളെ നാട്ടിൽ വളർത്തുന്നത്‌
08904122916 ; 07406007694 ithu avan vilikkunna no aanu Name paranjathu Manu Place Bangalore nattil puthoor

Your Rating: