Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ പ്രണയം മാതൃകയാവട്ടെ

turia-pit-1 ഓസ്ട്രേലിയൻ മുൻമോഡൽ ടൂറിയ പിറ്റ് കാമുകൻ മൈക്കൽ ഹോസ്കിനൊപ്പം

ഓസ്ട്രേലിയൻ മുൻമോഡൽ ടൂറിയ പിറ്റിന്റെയും കാമുകൻ മൈക്കൽ ഹോസ്കിന്റെയും പ്രണയം കണ്ണു നനയിക്കുന്നതാണ്. പുറംമോടിയിൽ മാത്രം ആകൃഷ്ടരായി പ്രണയിക്കുന്ന, ഒരുനിമിഷത്തെ ചോരത്തിളപ്പിൽ ബന്ധം തകർത്തെറിയുന്നവരൊക്കെ മാതൃകയാക്കേണ്ട പ്രണയമാണിവരുടേത്. ആത്മാർത്ഥ പ്രണയത്തിന്റെ അടിസ്ഥാനം ബാഹ്യസൗന്ദര്യമല്ലെന്നു തെളിയിക്കുകയായിരുന്നു മൈക്കൽ ഹോസ്കിൻ എന്ന കാമുകൻ.

Turia Pit ടൂറിയ പൊള്ളലേൽക്കുന്നതിനു മുമ്പ് ഹോസ്കിനൊപ്പം

പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടന്ന മാരത്തണിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രശസ്ത മോഡലും എഞ്ചിനീയറുമായിരുന്ന ടൂറിയയ്ക്ക് പൊള്ളലേൽക്കുന്നത്. ശരീരത്തിന്റെ 65ശതമാനവും പൊള്ളലേറ്റ ടൂറിയയുടെ ഇരുകൈകളിലും കൂടിയായി ഏഴു വിരലുകൾ കരിയുകയും ചെയ്തിരുന്നു. പൊള്ളലിന്റെ ആഘാതത്തിൽ നിന്നു മുക്തമാകാനായി ഇരുന്നൂറോളം ഓപ്പറേഷനുകളാണ് ടൂറിയയുടെ ശരീരത്തിൽ ചെയ്തത്. ജീവിതം തന്നെ മടുത്ത് അഞ്ചുമാസത്തോളെ ആശുപത്രി കിടക്കയിലായപ്പോഴാണ് കാമുകൻ തന്നെ എത്രമാത്രം വിലമതിക്കുന്നുവെന്ന് ടൂറിയ മനസിലാക്കിയത്. സദാസമയവും കാമുകിക്കൊപ്പം നിൽക്കാനായി ജോലി പോലും ഉപേക്ഷിക്കുകയായിരുന്നു മൈക്കൽ.

turia-pi-2 ഓസ്ട്രേലിയൻ മുൻമോഡൽ ടൂറിയ പിറ്റ് കാമുകൻ മൈക്കൽ ഹോസ്കിനൊപ്പം

ഒടുവിൽ മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ദിനങ്ങളിലൊന്നിൽ മൈക്കൽ ടൂറിയയോട് ചോദിച്ചു നമുക്കു വിവാഹിതരാകാം. വർഷങ്ങളായി പരിചയവും പ്രണയവും ഉണ്ടായിരുന്നെങ്കിലും അപകടത്തിനു ശേഷം മൈക്കൽ വിവാഹക്കാര്യം പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടുവെന്ന് ടൂറിയ പറഞ്ഞു. ഏതെങ്കിലും അവസരത്തിൽ ടൂറിയയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിക്കാൻ തോന്നിയോ എന്ന ചാനൽ ചോദ്യത്തിന് ഞാൻ അവളുടെ ആത്മാവിനെയും സ്വഭാവത്തെയുമാണ് വിവാഹം ചെയ്തത്. എന്റെ സ്വപ്നങ്ങൾ പൂവണിയിക്കുന്ന ഒരേയൊരു പെൺകുട്ടി അവൾ മാത്രമായിരിക്കും എന്നാണ് മൈക്കൽ മറുപടി നൽകിയത്. ഇതിൽപ്പരം എന്തു മറുപടിയാണ് ഒരു പ്രണയിനിക്കു കിട്ടേണ്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.