Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായം പ്രശ്നമല്ല; 92ാം വയസിലും നൃത്തം ഹരമാക്കി ഒരമ്മ !

Bhanumathi Rao

പ്രായമായാൽ പിന്നെ വീട്ടിൽ കൊച്ചുമക്കളെയും നോക്കി നാമവും ചൊല്ലി ഇരിക്കണമെന്നു കരുതുന്നവരാണ് ഏറെയും. പ്രായമാകുമ്പോൾ നമ്മുടെ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും മറ്റുള്ളവർക്കു മുന്നിൽ അടിയറവു വയ്ക്കുന്നത് എന്തിനാണ്? സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രായമില്ലെന്നു തെളിയിക്കുകയാണ് ഇവിടെ ഒരു അമ്മ. 92 കാരിയായ ഭാനുമതി റാവുവിന് പ്രായം ഒരു വിഷയമേയല്ല, തന്റെ കഴിവുകൾ ചുവടുകളാക്കി നൃത്തവേദികളിൽ ഇന്നും നിറയുകയാണ് ഈ അമ്മ.

1923ൽ ജനിച്ച ഭാനുമതിയ്ക്ക് നൃത്തമായിരുന്നു എല്ലാം. ഭരതനാട്യത്തിലൂടെയും കഥകളിയിലൂടെയുമെല്ലാം വേദികളെ കീഴടക്കി. പ്രായമായെങ്കിലും ഇന്നു നൃത്തം ഉപേക്ഷിക്കാനൊന്നും ഭാനുമതി തയ്യാറല്ല. തൊണ്ണൂറുകളിൽ നൃത്തവേദികളുടെ ഹരമായിരുന്ന ഭാനുമതി തന്റെ 92ാം പിറന്നാളിന്റെ തൊട്ടടുത്ത ദിവസം ചെയ്ത നൃത്തമാണിപ്പോൾ വൈറലാകുന്നത്. കഴിവുകളുണ്ടായിട്ടും അവ പരിപോഷിപ്പിക്കാൻ ശ്രമിക്കാതെ മടിയും പിടിച്ച് ചടഞ്ഞു കൂടിയിരിക്കുന്നവർ നമിക്കണം ഭാനുമതി എന്ന സ്ത്രീയുടെ അർപ്പണബോധത്തെ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.