Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലോക്ക്ബസ്റ്റർ ബോട്ടം

Bottom

താഴ്മതാനഭ്യുന്നതി എന്നൊക്കെ കേട്ട് വളർന്നഭാരതീയർക്ക് ഇപ്പോൾ സൽവാർ സെറ്റിൽ ടോപ്പിനേക്കാൾ ശ്രദ്ധ ബോട്ടത്തിന്റെ കാര്യത്തിലാണ്. ബോട്ടം ട്രെൻഡിയും ടോപ്പ് അതിനനുസരിച്ച് കോംപ്ലിമെന്റ് ചെയ്യുന്നതുമാകാം എന്ന രീതിയിലാണ് കാഷ്വൽ സൽവാർ സെറ്റ്. പാട്യാല, പലാസോ, ടൈറ്റ്സ്, സ്ട്രെയ്റ്റ്കട്ട്, മൾ്ടടി പ്രിന്റഡ്, ഡിവൈഡഡ് ട്രൗസർ, പാനൽഡി പാന്റ്സ് എന്നിങ്ങനെ പലവിധമാണഅ ബോട്ടങ്ങളിലെ വൈവിധ്യം. ഇതിനനുസരിച്ച് നീളംകൂട്ടിയും കുറച്ചും പ്ലെയിൻ നിറത്തിലും ടോപ്പിന് പല വേഷമാടാമെന്നു മാത്രം. കലംകാരി പാനൽഡി ബെൽബോട്ടം വൻഹിറ്റാണ്. അഴകിന് തലക്കെട്ടായി വീതിയുള്ള പട്ടയോടൊപ്പം ലൂപ്പിൽ കോർത്ത കെട്ടുമുണ്ടാകും ഇവയിൽ. ടോപ് അപ്പോൾ ഹാഫ്ടോപ്പാണ് ചേരുക. നീളൻ കുർത്തിക്കൊപ്പം പാനൽഡി ബോട്ടം അണിയുന്നവരും ധാരാളം. ബെല്ലിന്റെ വലുപ്പം കൂടുംതോറും പാനലുകളുടെ എണ്ണവും വർധിക്കും. കോട്ടനല്ലാതെ മറ്റൊന്നും ഇവയിൽ സുന്ദരമാകില്ല. ട്രാൻസ്പിരന്റ് മെറ്റീരിയലിലോ ഷിഫോണിലോ തീർത്ത പലാസോ പാന്റുകളോടൊപ്പം ഫ്രണ്ടിൽ സ്ലിറ്റുള്ള ടോപ്പ് നല്ലപോലെ മൂവിങ്ങാണ്.

പലാസോയുടെ ലൈനിങ് സാറ്റിനിലാകുന്നതാണ് ഉത്തമം. ഗ്ലോസി ലൈനിങ് ആകെനീളത്തിന് മൂന്നിഞ്ചെങ്കിലും മുകളിൽ വച്ച് അവസാനിപ്പിക്കുന്നത് ഭംഗിയാണ്. ഇവയ്ക്കൊപ്പം ടൈറ്റ് ഫിറ്റിങ് ടോപ്പാണ് ചേരുക. നീളൻ ഷോളുകൾക്ക് പകരം സ്റ്റോളുകൾ ഉപയോഗിക്കാം. ടൈറ്റ്സിനും റെഗുലർ സൽവാർബോട്ടത്തിനും പ്രിയം കുറഞ്ഞിട്ടൊന്നുമില്ല. എംബ്രോയ്ഡേഡ് മെറ്റീരിയലാണ് ഇവിടെ താരം. അവയെ എടുത്തു കാണിക്കുന്ന പ്ലെയിൻ മെറ്റീരിയലിനൊപ്പം കോൺട്രാസ്റ്റ് കളറിലെ ടോപ്പ് എണിയാം. പാട്യാല എന്നും ചാരുത കൊണ്ട് ഫാഷനിസ്റ്റുകളുടെ കണ്ണിൽ പൊടിയിടുന്നു. പ്രിന്റഡ് പാട്യാലയിൽ പ്ലെയിൻ തുണികളും ചേർത്ത് പല പാളികളായി യോജിപ്പിക്കുന്നത് ധരിക്കുന്ന ആളുടെ വണ്ണം കുറച്ചു തോന്നിപ്പിക്കും. പാരലൽ ബോട്ടത്തിലാവട്ടെ സ്ലിറ്റ് ഏറിയും കുറഞ്ഞും സാന്നിധ്യമറിയിക്കുന്നുണ്ട്. സ്റ്റൈലൻ ബോട്ടം പീസുകൾ ബ്രാൻഡഡ് വിപണിയിൽ ലഭ്യമാണ്. വില 600നും 2000നും ഇടയിൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.