Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ ചീത്തവിളിച്ച് ചിരഞ്ജീവി; വിഡിയോ വൈറലാകുന്നു

chiranjeevi

പൊതുപരിപാടികൾക്കിടയിൽ നിരവധി തവണ സംയമനം നഷ്ടപ്പെട്ടു പെരുമാറിയ സിനിമാതാരമാണു ചിരഞ്ജീവി എങ്കിലും തന്റെ ആരാധകരോട് അങ്ങേയറ്റം സംയമനത്തോടെ പെരുമാറുന്നവരില്‍ മുമ്പനാണ് അദ്ദേഹം. എന്നാൽ ഇത്തവണ ചിരഞ്ജീവിയ്ക്ക് തന്റെ ആരാധകരോടു നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന വിഡിയോ ക്ഷമയെല്ലാം കൈവിട്ടു ചിരഞ്ജീവി ആരാധകരെ ചീത്ത വിളിക്കുന്നതായിരുന്നു. രാം ചരണിന്റെ പുതിയ ചിത്രമായ ബ്രൂസ് ലീയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം.

ഓഡിയോ ലോഞ്ചിനിടെ ആരാധകരിലൊരാൾ ചിരഞ്ജീവിയെ ശല്യപ്പെടുത്തിയിരുന്നു. പരിപാടി കഴിഞ്ഞു പോകാൻ നേരത്തും ശല്യം തുടർന്നപ്പോഴാണ് താരം പ്രതികരിച്ചതെന്നാണ് അറിയുന്നത്. സദസില്‍ സംസാരിക്കുന്നതിനിടെ എന്തിനാണു ശല്യം ചെയ്തതെന്നു ചോദിക്കുകയും സ്റ്റുപിഡ് ഫെലോസ് എന്നു വിളിക്കുകയും ചെയ്യുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. എന്തായാലും സോഷ്യൽ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്ന വിഡിയോ ചിരഞ്ജീവിയുടെ ആരാധകർക്ക് പ്രഹരമായിരിക്കുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.