Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ഷൂസിനുള്ളിൽ മൂർഖൻ !

snake ഷൂസിനുള്ളിൽ നിന്നും മൂർഖൻ പുറത്തേക്കു വരുന്നു

തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യുന്ന കാലമാണു കർക്കിടകം.. ആരോഗ്യവും ഫാഷനുമൊക്കെ മാത്രം ശ്രദ്ധിച്ചാൽ മതിയോ മഴക്കാലത്ത്? പോരാ.. കോട്ടും സ്യൂട്ടുമൊക്കെയിട്ട് ഷൂസുമണിഞ്ഞു സ്റ്റൈലിഷ് ആയി പോകുന്നതൊക്കെ കൊള്ളാം പക്ഷേ ഷൂസൊരു വില്ലൻ ആകാതിരിക്കാൻ ശ്രദ്ധിക്കണം. വഴുക്കി വീഴുന്നതിനെക്കുറിച്ചാണു പറഞ്ഞു വരുന്നതെന്നു തെറ്റിദ്ധരിക്കല്ലേ, സംഭവം അതൊന്നുമല്ല മഴക്കാലത്ത് ഏറ്റവുമധികം സൂക്ഷിക്കേണ്ടത് പാമ്പുകളെയാണ്.

കുളിരുകോരുന്ന തണുപ്പിൽ നിന്നും ചൂടുകായാൻ ഇവ പലതും കയറിയിരിക്കുന്നത് ഷൂസുകൾക്കുള്ളിലാണ്. ഇതു വ്യക്തമാക്കുന്നൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജൂലൈ പതിമൂന്നിനു പുറത്തു വിട്ടിരിക്കുന്ന വിഡിയോ എവിടെ നിന്നെടുത്തതാണെന്നു വ്യക്തമല്ലെങ്കിലും മഴക്കാലത്തു പാമ്പുകളെ സൂക്ഷിക്കണമെന്നു വ്യക്തമാക്കുകയാണ്. അതും സാധാരണ പാമ്പല്ല നല്ല കിടിലൻ മൂർഖനാണ് ഷൂസിനുള്ളിൽ ചൂടു കായാനെത്തിയത്.

ഒറ്റനോട്ടത്തിൽ ഷൂസിനുള്ളിൽ പാമ്പുണ്ടെന്ന കാര്യം മനസിലാവുകയേയില്ല. വടി വെച്ചു അകം മുഴുവന്‍ തിരയുമ്പോഴാണു അതിനകത്തൊരു കുഞ്ഞു മൂർഖനെ കാണുന്നത്. പിന്നീ‌ടു വടികൊണ്ടു പതിയെ തട്ടുന്നതോടെ അതു തനിയെ ഷൂസിനകത്തു നിന്നും പുറത്തേക്കു വരുന്നതും വിഡിയോയിൽ കാണാം. ഷൂസിടും മുമ്പു വടിയോ മറ്റോ എടുത്ത് അകംവശത്ത് ഒന്നു തിരഞ്ഞു നോക്കിയതിനു ശേഷം മാത്രമേ ഇടാവു എന്നു കൂടി ഓർമ്മിപ്പിക്കുകയാണ് ഈ വിഡിയോ.

സമയം പോയല്ലോയെന്നു കരുതി ഒന്നു നോക്കാനുള്ള മനസു പോലും കാണിക്കാതെ ഷൂസിട്ടു പായുംമുമ്പ് ഓർക്കുക ഒരു നേരത്തെ അശ്രദ്ധയിൽ നഷ്ടമാകുന്നതുനിങ്ങളുടെ ജീവിതമായിരിക്കാം. 

Your Rating: