Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റ്യാനോ റൊണാൾഡോയും കാമുകിയും വേർപിരിഞ്ഞു

cristiano

ലൊസാഞ്ചൽസ് ∙ ഒടുവിൽ അതും സംഭവിച്ചു. പോർചുഗീസ് ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടുകാരി റഷ്യൻ മോഡൽ ഐറിന ഷെയ്കും അഞ്ചുവർഷം നീണ്ട ബന്ധം അവസാനിപ്പിച്ചു. ലോകമെങ്ങും ആരാധനയോടെ നോക്കിക്കണ്ട താരജോടികൾ വേർപിരിഞ്ഞതായി ഐറിനയുടെ ഏജന്റാണു സ്ഥിരീകരിച്ചത്. ക്രിസ്റ്റ്യാനോയുടെ അമ്മയുടെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ ഐറിന കൂട്ടാക്കാതിരുന്നതാണ് ബന്ധം തകരാൻ കാരണമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഐറിനയുടെ ഏജന്റ് അതു നിഷേധിച്ചു. ക്രിസ്റ്റ്യാനോയുടെ വീട്ടുകാരുമായി ഐറിന നല്ല ബന്ധത്തിലാണ്. കാരണം മറ്റെന്തെങ്കിലുമാവട്ടെ, അതു വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു വിശദീകരണം.

കഴിഞ്ഞദിവസം സൂറിക്കിൽ ഫിഫ ബാലൺ ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ഇരുപത്തൊമ്പതുകാരൻ ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പംഐറിനയെ കാണാതിരുന്നപ്പോൾത്തന്നെ സംഗതി ഏറക്കുറെ വ്യക്തമായിരുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ സൂപ്പർ താരമായ റൊണാൾഡോ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുപത്തൊമ്പതുകാരി ഐറിനയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ചു ജീവിതം തുടങ്ങുകയുമായിരുന്നു. അടുത്തയിടെ ഒരു സ്പാനിഷ് പ്രസിദ്ധീകരണത്തിനു വേണ്ടി ഇരുവരും നഗ്നരായി പോസ് ചെയ്തും വാർത്ത സൃഷ്ടിച്ചിരുന്നു.

യുവ ഫുട്ബോൾ താരങ്ങൾക്കിടയിൽ ഏറ്റവും ഗ്ലാമറുള്ള കളിക്കാരനായി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ സ്ത്രീവിഷയത്തിൽ ഒട്ടേറെ അഭ്യൂഹങ്ങളിലും കഥാപാത്രമായിട്ടുണ്ട്. പ്രശസ്ത മോഡൽ കിം കാർദഷിയാൻ, ടെന്നിസ് താരം മരിയ ഷറപ്പോവ, പാരിസ് ഹിൽട്ടൺ എന്നിവരുമായി ബന്ധപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ പേരു പുറത്തുവന്നിരുന്നു. ബ്രസീൽ ലോകകപ്പിന്റെ സമയത്തു ക്രിസ്റ്റ്യാനോയെ കാണാൻ ഒരു മോഡൽ ടീം ക്യാംപിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതും വാർത്തയായിരുന്നു.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

ക്രിസ്റ്റ്യാനോ റൊണാൾഡോയും കാമുകിയും വേർപിരിഞ്ഞു

  • Switch to English
  • Switch to Malayalam

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer