Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാൾ പൊക്കത്തിൽ മുതല, ഉറവിടം തേടി സോഷ്യൽ മീഡിയ !

Crocodile സോഷ്യൽ മീഡിയയിൽ വൈറലായ മൂന്നാൾപൊക്കത്തിലുള്ള മുതല

ഫേസ്ബുക്കിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം ഒരു മുതലയാണ്. വെള്ളത്തിൽ കിടക്കേണ്ട മുതലയ്‌ക്കെന്താ സോഷ്യൽ മീഡിയയിൽ കാര്യം എന്നു ചോദിക്കാൻ വരട്ടെ, കാര്യമുണ്ട്. കാരണം ഈ മുതല ഒരു സാധാരണ മുതലയല്ല. ഭീമാകാരനായ മുതല. ഒരാള്‍ പൊക്കമല്ല’ മൂന്നാള്‍ പൊക്കത്തിലാണ് ഈ ഭീമൻ മുതല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഒരു വലിയ മരത്തിനു മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ മൂന്നാൾ പൊക്കത്തിലായിരുന്നു മുതലയുടെ ചിത്രം ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഒരു വലിയ മരത്തിന്റെ അത്ര നീളമുള്ള ഈ മുതലയെ മൂന്ന് പേര്‍ ചേര്‍ന്നായിരുന്നു തടാകത്തില്‍ നിന്നും പിടികൂടിയത്. ഭീമൻ മുതലയെ പിടികൂടിയ ശേഷം മൂവർസംഘം മരത്തിൽ കെട്ടിത്തൂക്കി ഉയരം അളന്നു. കൃത്യം 20 അടി. ഇതോടുകൂടി മുതലയെ പിടികൂടാൻ കാണിച്ച ആവേശം അമ്പരപ്പായി. 

മുതലയുമൊത്തുള്ള ചിത്രം ഉടൻ ഫേസ്‌ബുക്കിൽ വൈറലായി മാറുകയും ചെയ്തു. എവിടെ നിന്നാണ് മുതലയെ പിടിച്ചത് എന്ന് വ്യക്തമല്ല. എന്നാൽ, ഒരു മീന്‍ പിടിത്ത കേന്ദ്രത്തില്‍ നിന്നുമാണ് ഈ കൂറ്റന്‍ മുതലയെ പിടികൂടിയത് എന്നു ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ബ്രിട്ടണില്‍ താമസിക്കുന്ന ലിന്‍സി ക്ലായ്റ്റണ്‍ സൗഡാന്‍ എന്ന യുവതിയാണ് ചിത്രം ഫേസ്‌ബുക്കിൽ ഇട്ടിരിക്കുന്നത്.  ചിത്രത്തിന്റെ ഉറവിടം എവിടെയെന്ന് അറിയാത്തതിനാല്‍ ജനങ്ങളും കടുത്ത ആശങ്കയിലാണ്. 

ഫേസ്‌ബുക്ക് ചർച്ചകൾക്കൊടുവിൽ സിംബാബ്‌വേയിലെ ബുലാവയാകാം വാര്‍ത്തയുടേയും ചിത്രത്തിന്റെയും ഉറവിടമെന്നു  കണ്ടെത്താനായി. എന്നാൽ ഈ വിവരവും അപൂർണ്ണമാണ്‌ . ചിത്രം ആസ്‌ട്രേലിയില്‍ നിന്നും അപ്‌ലോഡ് ചെയ്തതാകാം എന്നും സംശയിക്കുന്നു. മുതല വേട്ടക്കാരായ ഒരു പറ്റം ആളുകൾ പറയുന്നത് വടക്കന്‍ ക്വീന്‍സ്‌ലണ്ടിന് വളരെ അകലത്തില്‍ സ്ഥിതിചെയ്യുന്ന പ്രവിശ്യയില്‍ നിന്നാകണം മുതലയെ പിടികൂടിയത് എന്നാണ്. കാര്യം എന്തായാലും ഭീമൻ മുതല സോഷ്യൽ മീഡിയയുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു.