Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹകേക്ക് സൽക്കാരത്തിനിടയിൽ താഴെ വീണാൽ ? വിഡിയോ വൈറൽ!

cake

ക്രിസ്ത്യൻ വിവാഹത്തിലെ ഏറ്റവും മനോഹരമായ ചടങ്ങുകളിലൊന്നാണ് കേക്ക് മുറിക്കൽ. കാത്തുകാത്തിരിക്കുന്ന ആ ചടങ്ങിനിടയിൽ വെഡ്ഡിംഗ് കേക്ക് താഴെ വീണാൽ എങ്ങനെയുണ്ടാകും, അതും വധുവിന്റെ അച്ഛന്റെ കയ്യിൽ നിന്നുതന്നെയാണ് മനോഹരമായി അലങ്കരിച്ച ആ കേക്ക് താഴെ വീണതെങ്കിലോ? രസകരമായ ഈ പ്രാങ്ക് വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പാർട്ടി തുടങ്ങാൻ വധുവും വരനും മറ്റെല്ലാവരും തയ്യാറായിരിക്കുകയാണ്. അപ്പോഴാണ് വധുവായ ഡിനയുടെ പിതാവ് ആന്‍ഡി ടോഡ് ആ സാഹസത്തിന് മുതിർന്നത്. ഐസിംഗ് ഒക്കെ ചെയ്തു മനോഹരമാക്കിയ മൂന്നു തട്ടുള്ള ആ കേക്ക് എടുത്തുയർത്തി അതുണ്ടാക്കിയ ആൾക്കു നന്ദി പറയുകയാണ് കക്ഷിയുടെ ഉദ്ദേശം. കേക്ക് ഉയർത്താൻ പോകുന്ന ആന്‍ഡിയെ ഡിന നിരുൽസാഹപ്പെടുത്തുന്നുണ്ട്. അതൊന്നും വകവയ്ക്കാതെ അയാൾ കേക്ക് ഉയർത്തി, പിന്നെ അതു തിരികെ മേശമേൽ വയ്ക്കാൻ തുടങ്ങിയതും എല്ലാംകൂടെ ചറപറാന്നു ദാ താഴേയ്ക്ക്.

ഇത്രയും നല്ലൊരു കേക്കു താഴെയിട്ട് നശിപ്പിച്ച ആന്‍ഡിയെ വന്നവരെല്ലാം കലിപ്പോടെ നോക്കാൻ തുടങ്ങി, ഇങ്ങേർക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ എന്ന മട്ടിലാണ് സകലരും. ഡിനയുടെ കണ്ണു നിറഞ്ഞൊഴുകി മസ്കാരയൊക്കെ ഒലിച്ചിറങ്ങാൻ തുടങ്ങി. പെട്ടന്നാണ് കഥയ്ക്ക് ഒരു ട്വിസ്റ്റുണ്ടായത്. എല്ലാവരുടേയും കുറ്റപ്പെടുത്തുന്ന നോട്ടം താങ്ങാനാവാതെ ആന്‍ഡി ആ സത്യം പറഞ്ഞു. അതൊരു ഫേക് കേക്കായിരുന്നത്രേ, പുറകിലിരിക്കുന്ന ഒറിജിനൽ കേക്ക് ചൂണ്ടിക്കാണിച്ച് ആൻഡി വിളിച്ചു പറഞ്ഞു. അപ്പോഴാണ് എല്ലാവരുടെയും ശ്വാസം ഒന്നു നേരേ വീണത്. ആറുമാസമായി ഈ പണി ഒപ്പിക്കാൻ ആന്‍ഡി തയ്യാറെടുക്കുകയായിരുന്നുവത്രേ.

related stories
Your Rating: