Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു വയസുകാരിയുടെ പല്ലു പറിക്കാൻ ഡ്രോൺ ഉപയോഗിച്ച അച്ഛൻ !

tooth

കൊച്ചരിപ്പല്ലുകൾ മുളയ്ക്കുന്നതും വലുതാകുമ്പോൾ അവ പൊഴിഞ്ഞു പുതിയ പല്ലുകൾ മുളയ്ക്കുന്നതുമെല്ലാം ബാല്യത്തിലെ സുന്ദര ഓർമകളാണ്. പക്ഷേ പറയുന്നത്രയ്ക്കു സുഖം പല്ലു പറിക്കുമ്പോള്‍ കാണില്ല, പലരും വലിയ വായിൽ നിലവിളിച്ചൊക്കെയാണ് പല്ലു പറിക്കുവാൻ നിന്നു കൊടുക്കുക. ഇവിടെ വേദനയറിയിക്കാതെ രസകരവും കൗതുകവുമായി മകളുടെ പല്ലു പറിക്കുകയാണ് ഒരു അച്ഛൻ. കാര്യം വെറും സിമ്പിളാണ്, കക്ഷി അഞ്ചു വയസുകാരിയായ മകളുടെ പല്ലു പറിച്ചത് ഡ്രോണിന്റെ സഹായത്തോടെയാണ്.

ഏരിയാന ഷ്രീനർ എന്ന അഞ്ചു വയസുകാരിയുടെ ആടിക്കൊണ്ടിരിക്കുന്ന പല്ലാണ് അച്ഛൻ കാൾ പറക്കുന്ന യന്ത്രമുപയോഗിച്ച് പറിച്ചത്. നൂലിൽ കെട്ടി വച്ച ഡ്രോണിന്റെ ഒരറ്റം മകളുടെ പല്ലിൽ കെട്ടുകയും പിന്നീട് കൈ അയക്കുന്നതോടെ ഡ്രോൺ മുകളിലേക്കു പറന്ന് പല്ലു താനേ പൊഴിയുകയുമാണ്. ടെക്നോളജിക്കൽ ഭ്രാന്തന്മാരായ അച്ഛന്മാരുണ്ടെങ്കിൽ പല്ലുപറിക്കലും ഇനി ടെക്നിക്കലാക്കാം.