Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയുടെ കിടിലൻ ഡാൻസ് വൈറൽ!

Dancing Nathan

കസേരയിൽ കയറി നിന്ന് തകർത്ത് ഡാൻസ് ചെയ്യുന്ന സുന്ദരക്കുട്ടൻ നായയെ കണ്ടില്ലേ? ഡാൻസാണ് പുള്ളീടെ വീക്ക്നെസ്, അതും പോപ്പ് സോങ്സിനൊപ്പം. പാട്ടുകേട്ടാൽ അപ്പോൾ തുടങ്ങും ഡാൻസ്. ഒരു കസേര കൂടി കിട്ടിയാൽ സന്തോഷം, അതിൽ ചാരി നിന്നങ്ങ് ഡാൻസ് ചെയ്തോളും. നഥാൻ എന്നാണ് ഈ ഡാൻസുകാരൻ നായയുടെ പേര്.
നഥാന്റെ ഡാൻസ് സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ.

നായകൾക്കായുള്ള ബോൾഡ് ഈസ് ബ്യൂട്ടിഫുൾ എന്ന റസ്ക്യു സംഘടനയിലംഗമാണീ നായ. വാലിലും ചെവിയിലും മാത്രമേ കക്ഷിക്ക് രോമമുള്ളൂ, ശരീരം ക്ളീൻ ഷേവ് ചെയ്തപോലെ വെട്ടിത്തിളങ്ങുകയാണെങ്കിലും ആളൊരു സുന്ദരൻ തന്നെയാണ്. തുണിയൊന്നുമില്ലാതെയാണ് സാധാരണ നഥാന്റെ ഡാൻസ്, ചിലപ്പോഴൊക്കെ ഡ്രസ്സൊക്കെയിട്ടും പുള്ളി തിളങ്ങാറുണ്ട്. ചെവിയും വാലുമൊക്ക ആട്ടിയുള്ള നഥാന്റെ ഡാൻസ് ഒന്നു കാണേണ്ടതു തന്നെയാണ്.

സ്വന്തമായി യു ടൂബ് അക്കൗണ്ട് പോലുമുണ്ടിവന്. ഇത്തവണ നഥാൻ പാട്ടിനൊപ്പിച്ചല്ല ചുവടുവയ്ക്കുന്നത്. ഉടമയായ സ്ത്രീ അക്കോറിൻ എന്ന വാദ്യോപകരണം വായിക്കുന്നതിനൊപ്പം ആടിത്തകർക്കുകയാണവൻ. കൂട്ടുകാരായ മറ്റു പട്ടികളൊക്കെ ഇതൊന്നും ഞങ്ങളെ ബാധിക്കാറേ ഇല്ലെന്ന മട്ടിൽ കിടക്കുന്നതും കാണാം. രണ്ടു കാലിൽ നിന്നുള്ള നഥാന്റെ ഡാൻസിന് ആരാധകരേറെയാണ്.


Your Rating: