Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെനിമിനുമാകാം ആഘോഷം

Denim Trends

‘ടൂകാഷ്വൽ’ എന്ന ചീത്തപ്പേരായിരുന്നു ഇത്രയും നാൾ ഡെനിമിന്. ഡെനിമിനോട് സിംപതി തോന്നി ഡിസൈനർമാർ ഒന്നാഞ്ഞു ശ്രമിച്വതോടെ കഥമാറി. ആഘോഷ വേളകളിൽ പോലും അണിയാവുന്ന തരത്തിലുള്ള ഡെനിം വസ്ത്രങ്ങളാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. സാരി മുതൽ പർദ വരെ നൂറുനൂറു വെറൈറ്റികൾ. ഡ്രസ്സുകൾക്കാണ് കൂടുതൽ ഡിമാൻഡ്. കളർ ബ്ലോക്കിങ് പാനലുകളുള്ള ഡെനിം ഡ്രസുμൾ ടീനേജ് പെൺകിടാങ്ങൾക്ക് നന്നായിണങ്ങും. ഡെനിം ജംപ്സ്യൂട്ടുകൾക്കും ആരാധകരുണ്ട്. രണ്ടു ഡെനിം വസ്ത്രങ്ങൾ ഒരുമിച്വു ധരിക്കുന്നതും ട്രെൻഡാണ്. ഡെനിം ജാക്കറ്റിനും ടീയ്ക്കുമൊപ്പം ഡെനിം സ്കർട്ട്, പാന്റ്സിനൊപ്പം ഡെനിം ഷർട്ട് എന്നിങ്ങനെ പരീക്ഷണങ്ങളാവാം. മിന്നിത്തിളങ്ങുന്ന കമ്മലുകളിൽ മാത്രം ആഭരണം ഒതുക്കിയാൽ കൂടുതൽ ആകർഷകമാകും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.