Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലാസിലെ പൂവാലനു സഹപാഠിയുടെ കിടിലൻ മറുപടി

Cheating Letter

ക്ലാസിലെ പൂവാലന് ചുട്ടമറുപടി കൊടുത്ത് 11 കാരി സഹപാഠിയുടെ തകർപ്പൻ കത്ത് സമൂഹ മാധ്യമത്തിൽ വൈറലായി. ക്ലാസിൽ ചുരുട്ടിയിട്ടിരുന്ന കത്ത് ഒരു അധ്യാപകൻ വഴിയാണ് സമൂഹമാധ്യമത്തിലെത്തിയത്. പല നിറത്തിലുള്ള മഷിയിലും വിവിധ വലിപ്പത്തിലും Payton എന്ന സഹപാഠിക്ക്, മുഫിൻ ടോപ് എന്ന പേരിലാണ് കത്തെഴുതിയിരിക്കുന്നത്. എഴുതിയ കത്ത് imgurൽ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തന്റെ കൂട്ടുകാരന്റെ സഹോദരൻ അധ്യാപകന് ക്ലാസിൽ നിന്ന് കണ്ടെത്തിയതെന്നാണ് കത്തിനൊപ്പമുള്ള കുറിപ്പിലുള്ളത്. ഇതിനകം 20 ലക്ഷത്തിലധികം പേർ കത്ത് വായിച്ചു കഴിഞ്ഞു.

തന്റെ രണ്ടു കൂട്ടുകാരിമാരെ പ്രേമിച്ച് പറ്റിച്ച് ഇപ്പോൾ സ്കൈലാർ എന്ന മറ്റൊരു പ്രിയ സുഹൃത്തിനെ വളയ്ക്കാൻ ശ്രമിക്കുന്ന സഹപാഠിക്കെതിരെ കടുത്ത ആരോപണങ്ങളാണ് മുഫിൻ ഉന്നയിക്കുന്നത്. സ്വന്തം കസിനെ ഡേറ്റ് ചെയ്ത് ചുംബിച്ച Payton ഇതിനകം 50 പേരെയെങ്കിലും വളച്ചിട്ടുണ്ടെന്നാണ് ആരോപിക്കുന്നത്.