Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുവക്കുഞ്ഞുങ്ങളെ കൊന്ന് മരവിപ്പിച്ച് മരുന്ന് നിർമ്മാണം ; വില്‍ക്കുന്നത് 6000 രൂപയ്ക്ക്

Tiger Cub മരുന്നു നിർമാണത്തിനായി ശീതീകരിച്ച കടുവക്കുഞ്ഞുങ്ങൾ

ലോകം വികസിക്കും തോറും മനുഷ്യന്‍ അതിക്രൂരനായി മാറുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതില്‍ മൃഗങ്ങളോടുള്ള ക്രൂരത എല്ലാ പരിധികളും വിടുകയാണ്. കഴിഞ്ഞയാഴ്ച്ച വിയറ്റ്നാമിലെ ചില കടുവവേട്ടക്കാരെ പിടിച്ചതിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

കടുവക്കുഞ്ഞുങ്ങളെ ദിവസങ്ങളോളം മരവിപ്പിച്ച ശേഷം അതില്‍ നിന്നും മുറിവുണങ്ങാന്‍ സാധിക്കുന്ന മരുന്നുണ്ടാക്കുന്ന റാക്കറ്റിനെയാണ് വിയറ്റ്‌നാം പോലീസ് പിടിച്ചത്. ലോകത്തെ ഏറ്റവും മികച്ച ജൈവവൈവിധ്യമുള്ള രാജ്യമായ വിയറ്റ്‌നാമിലാണ് സംഭവം. മുറിവുണങ്ങാന്‍ അസാമാന്യ ശേഷിയുള്ള ഒരു തരം പശയാണ് കടുവകുഞ്ഞുങ്ങളെ മരവിപ്പിച്ച് ഉണ്ടാക്കിയെടുക്കുന്നത്. ഇത് വില്‍ക്കുന്നതാകട്ടെ 6000 രൂപയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുവകുഞ്ഞുങ്ങളുടെ മാംസം, തൊലി, നഖങ്ങള്‍, എല്ലുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മരുന്നുണ്ടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ബിസിനസിനായി കടുവകുഞ്ഞുകളെ കടത്തുന്ന ഒരാളെ കഴിഞ്ഞ ആഴ്ച്ച വിയറ്റ്‌നാം-ലാവോസ് അതിര്‍ത്തിയില്‍ നിന്ന് വിയറ്റ്‌നാം പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് കടുവകുഞ്ഞുങ്ങളെ വാങ്ങുന്ന ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

വിയറ്റ്‌നാമിലെ മൃഗക്കടത്ത് അതിരൂക്ഷമാണെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അനധികൃതമായി കടത്തിയ മൃഗങ്ങളെ കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കിയാണ് മരുന്നുകളും മറ്റും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. വിയറ്റ്‌നാമിലെ കടുവകളുടെ എണ്ണം കുറയുന്നതിനുവരെ ഒരിടയക്ക് കടുവകളെ കടത്തി ഇത്തരം പ്രവൃത്തികള്‍ക്കുപയോഗിക്കുന്നത് വഴിവെച്ചിരുന്നു.

Your Rating: