രണ്ടു മാസം മുൻപാണ് അടിച്ചു ഫിറ്റായി മെട്രോയിൽ യാത്ര ചെയ്ത മലയാളിയായ ഒരു പോലീസുകാരന്റെ ദൃശ്യങ്ങൾ നാടു മുഴുവൻ കണ്ടത്. സംഭവത്തെ വെല്ലുന്ന സീനുണ്ടാക്കി ഇതാ മറ്റൊരു പോലീസുകാരൻ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. മദ്യപിച്ചു പൂസായി സകലമാന ബോധവും പോയെങ്കിലും കക്ഷിക്ക് ബൈക്കിൽ തന്നെ പോണം.
യൂണിഫോം അഴിച്ച് കഴുത്തിലണിഞ്ഞാണ് ഇരുപ്പ്. കിക്കർ അടിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ കുറേ നേരമായി കക്ഷി ശ്രമിക്കുന്നു. പോലീസുകാരന്റെ പെർഫോമൻസ് കണ്ടുനിന്നവരിൽ ഒരാളാണ് ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടത്.
ഇനി ഇയാളും മലയാളി ആയിരിക്കുമോ എന്നാണ് പലരുടെയും സംശയം! ആയിരിക്കുമോ?
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.