Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ ഫോട്ടോഷൂട്ടിനിടയ്ക്ക് ദുൽഖറിന്റെ സ്ലോ മോഷൻ എൻട്രി , വിഡിയോ വൈറൽ

wedding-video

വധൂ വരന്മാർ വിവാഹ ഫോട്ടോക്ക് പോസ് ചെയ്ത് ഹോട്ടലിന്റെ ലോബിയിൽ ഇരിക്കുന്ന സമയത്ത് ഫ്രേമിലേക്ക് താര രാജകുമാരൻ ദുൽഖർ സൽമാനും ഭാര്യയും കയറി വന്നാൽ എങ്ങനെയിരിക്കും. വിഡിയോഗ്രാഫർ ആരെ വിഡിയോയിൽ പകർത്തും? അതുപോലെ ഒരു സന്ദർഭമാണ് ഇവിടെയും ഉണ്ടായത്. പാവം വിഡിയോഗ്രാഫർ പെട്ടുപോയി എന്ന് പറഞ്ഞാൽ മതിയല്ലോ.

വിവാഹഫോട്ടോഗ്രാഫി ചെയ്യുന്നതിനിടക്ക് ദുൽഖറും ഭാര്യയും കടന്നു പോയി. വിഡിയോഗ്രാഫറുടെ ശ്രദ്ധ നേരെ അങ്ങോട്ട്, കാമറയിൽ പതിഞ്ഞത് വധുവും വരനുമല്ല , മറിച്ച് ദുൽക്കറും ഭാര്യയും.  ഒടുവിൽ, താരവും ഭാര്യയും ഫ്രേമിൽ നിന്നും മാഞ്ഞപ്പോൾ മാത്രമാണ് വരന്റെയും വധുവിന്റെയും കാര്യം വിഡിയോഗ്രാഫർക്ക് ഓർമ്മ വന്നത്. അപ്പോഴും സംഭവിച്ചതൊന്നും അറിയാതെ വരനും വധുവും ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു.

Your Rating: