Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി ദുൽഖൽ സൽമാന്റെ അപരൻ

Dulquer Salman ദുൽഖറിന്റെ അപരനൊപ്പം ഡോ.ഷിനാസ് ബാബു

ചികിത്സതേടി തന്റെ മുൻപിലേയ്ക്ക് കടന്നുവരുന്ന യുവാവിനെ കണ്ട് ദോഹ അൽ ഖോർ ആശുപത്രിയിലെ മലയാളി ഡോക്ടർ ഷിനാസ് ബാബു ആദ്യം അമ്പരന്നു–സാക്ഷാൽ ദുൽഖർ സൽമാൻ!. പ്രിയ നടൻ മമ്മുട്ടിയുടെ മകനും യുവതാരനിരയിൽ ഏറെ ആരാധകരുള്ള അഭിനേതാവും. അമ്പരപ്പ് മാറി അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് മനസ്സിലായത്, ഇത് യഥാർഥ ദുൽഖറല്ല, ഒമാൻ ഷർഖിയ ഗവർണറേറ്റിലെ ജഅലാൽ ബനീ ബൂഹസൻ സ്വദേശിയായ അബ്ദുൽ റഹ്മാൻ മദ്ഹൂഷിയാണെന്ന്. ഒമാനിൽ എക്സ്റേ ടെക്നിഷ്യൻ. ദുൽഖറിന്റെ അപരന്റെ കൂടെ ഡോ.ഷിനാസ് സെൽഫിയെടുത്ത് ആരാണെന്ന് പറയാമോ എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ 23കാരൻ തരംഗമായി.

തനിക്ക് ലഭിച്ച ‘താരപരിവേഷ’ത്തിന്‍െറ ആവേശത്തിൽ ദുൽഖർ സൽമാന്റെ സിനിമകൾ മിക്കതും അബ്ദുൽ റഹ്മാൻ കണ്ടുകഴിഞ്ഞു. തന്റെ ഇഷ്ടനടനിപ്പോൾ ദുൽഖർ സൽമാനാണെന്നും താൻ ചിരിക്കുമ്പോഴാണ് നടനുമായി ഏറ്റവും സാമ്യം തോന്നുന്നതെന്നും പറയുന്നു. കേരളത്തിൽ വന്ന് ദുൽഖറിനെ നേരിട്ട് കാണാനാണ് അബ്ദുൽ റഹ്മാന്റെ തീരുമാനം. ആശുപത്രിയിലെ മറ്റു മലയാളി ഡോക്ടർമാരും ജീവനക്കാരും ഡ്യുപ്ലിക്കേറ്റ് ദുൽഖറിനെ കാണാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും താത്പര്യം കാണിച്ചു. ഒമാനിൽ ചെന്നാൽ ഉടൻ ഇൗ വിശേഷം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാൻ ദുൽഖറിന്റെ ചലച്ചിത്രങ്ങളുടെ സീഡിയുമായി പോകാനാണ് തീരുമാനം.

Your Rating: