Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലുവയസുകാരിക്ക് അച്ഛന്റെ സർപ്രൈസ് സമ്മാനം, വൈറൽ വിഡിയോ

Present Box

സർപ്രൈസ് സമ്മാനങ്ങൾക്കൊരു പ്രത്യേക സുഖമുണ്ട്. അതു നൽകുന്നവരിലും ലഭിക്കുന്നവരിലും ഒരേ ആനന്ദമാണ് ഉണ്ടാക്കുക. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുന്ന സമ്മാനമാവുമ്പോൾ അതിന്റെ മാധുര്യം അൽപം കൂടുകയും ചെയ്യും. അങ്ങനെയാണ് ഒരമ്മയും അച്ഛനും അവരുടെ നാലുവയസുകാരിയായ മകൾ ലിയയുടെ പിറന്നാളും ഒരൽപം വ്യത്യസ്തമായി ആഘോഷിക്കാൻ തീരുമാനിച്ചത്. പിറന്നാളിന്റെ ഹൈലൈറ്റ് ആകട്ടെ ലിയയ്ക്കു കാത്തുവച്ചൊരു കിടിലൻ സർപ്രൈസും.

നാലു വയസുകാരിയായ ലിയയ്ക്കാണ് അച്ഛന്റെ വക കിടിലൻ സർപ്രൈസ് കിട്ടിയത്. റൂമിനു മധ്യത്തിൽ വച്ചിരിക്കുന്ന വലിയ സമ്മാനപ്പൊതിയ്ക്കടുത്തേക്ക് ലിയയും അമ്മയും ഒന്നിച്ചാണു വരുന്നത്. വലിയ പെട്ടിയ്ക്കകത്ത് എന്തായിരിക്കുമെന്ന ആകാംക്ഷയില്‍ കുഞ്ഞുലിയ തുറക്കുകയാണ്. കഷ്ടപ്പെട്ട് പതുക്കെ പെട്ടി തുറന്നപ്പോഴാകട്ടെ അതിനുള്ളിലതാ തന്റെ പ്രിയപ്പെട്ട അച്ഛൻ. ആദ്യമൊന്നു ഞെട്ടുന്ന ലിയ പിന്നെ ഡാഡി എന്നു വിളിച്ച് അച്ഛനെ കെട്ടിപ്പിടിക്കുകയാണ്.

പിന്നീടവൾക്കു സംശയാണ് എങ്ങനെയാണ് അച്ഛൻ ഈ പെട്ടിക്കുള്ളിൽ വന്നതെന്ന്, തന്നെ പോസ്റ്റുമാന്‍ അയച്ചതാണെന്നാണ് അച്ഛൻ പറയുന്നത്. ശേഷം ലിയയുടെ അമ്മയാണ് ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നത്. ലിയയുടെ അച്ഛന്‍ ജോലിയുടെ ഭാഗമായി രണ്ടുമാസമായി മറ്റൊരു രാജ്യത്തിലാണു താമസിക്കുന്നതെന്നും അപ്രതീക്ഷിതമായി അച്ഛനെ കണ്ട ലിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നുവെന്നും അമ്മ പറയുന്നു. വലിയൊരു സമ്മാനപ്പൊതി തനിക്കായി കാത്തിരിക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾ ആകാംക്ഷയോടെ തുറന്ന ആ കൊച്ചുമിടുക്കി ഒരിക്കലും കരുതിയിരിക്കില്ല അതിനുള്ളില്‍ തന്റെ ജീവനായ ഡാഡി തന്നെയാണെന്ന്.  

Your Rating: