Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യാൻ കഴിയില്ല, കാരണം ഈ വിഡിയോ പറയും

shoot under water

വെള്ളത്തിനടിയിൽ ഷൂട്ട് ചെയ്യാൻ കഴിയില്ലെ‌ന്നു പലര്‍ക്കും അറിയാമെങ്കിലും അത് എന്തുകൊണ്ടാണെന്നു മാത്രം അധിമാർക്കും അറിയില്ല. അതിനുത്തരം കണ്ടെത്തുകയാണ് ഒരു ഫിസിസിസ്റ്റ്. വെള്ളത്തിനടിയില്‍ വച്ച് സ്വന്തം നേർക്കുതന്നെ വെടിയുണ്ടയുതിർത്തുകൊണ്ടുള്ള സാഹസിക പരീക്ഷണത്തിനാണ് ഇദ്ദേഹം മുതിർന്നത്. ആൻഡ്രിയാസ് വാൾ എന്ന മനുഷ്യനാണ് സ്വന്തം ശരീരം തന്നെ ഉപയോഗിച്ചു കൊണ്ടുള്ള സാഹസിക പരീക്ഷണം നടത്തുന്നത്.

വെള്ളത്തിനടിയിൽ നിൽക്കുകയാണ് ആൻഡ്രിയാസ്. കയറിന്റെ ഒരറ്റം ആൻഡ്രിയാസിന്റെ കയ്യിലാണ്. വൺ, ടു, ത്രീ എണ്ണിത്തീർന്നതും അദ്ദേഹം തന്റെ കയ്യിലുള്ള കയര്‍ ചലിപ്പിച്ചു ട്രിഗർ വലിച്ചു. അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതിനു സമാനമായി തന്നെ തോക്കു പ്രവർത്തിച്ചെങ്കിലും വെടിയുണ്ട ദിശമാറി പോവുന്ന കാഴ്ചയാണ് കാണുന്നത്. കാരണം മറ്റൊന്നുമല്ല വെള്ളത്തിന്റെ തീവ്രമായ പ്രതിരോധത്താൽ വെടിയുണ്ട പകുതിയെത്തുമ്പോഴേയ്ക്കും ദിശ തെറ്റി താഴേയ്ക്കു പതിക്കുകയാണ്. വെടിമരുന്ന് വാട്ടർ പ്രൂഫ് ആയതിനാൽ വെള്ളത്തിനടിയിൽ ബുള്ളറ്റിന്റെ വീര്യത്തിനു യാതൊരു മാറ്റവും സംഭവിക്കുന്നില്ല. പക്ഷേ വെള്ളം വായുവിനേക്കാൾ 800 മടങ്ങ് സാന്ദ്രമാണ്. വായുലേതിനെ അപേക്ഷിച്ച് വെള്ളത്തിനടിയിൽ ചലനത്തിനുള്ള സാധ്യത കുറവാണ്. ഇതു ബുള്ളറ്റിന്റെ വേഗതയെ തടയുന്നതിനാലാണ് െവള്ളത്തിനടിയിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.