Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീന്മേശയിലും പോക്കിമാന്‍ തരംഗം !

Pokemon പോക്കിമോന്‍ രൂപത്തിലുള്ള ഭക്ഷണങ്ങള്‍

പോക്കിമോന്‍ ഗോ എന്ന മൊബൈൽ ഗെയിമാണല്ലോ ഇപ്പോൾ നാടെങ്ങും ചർച്ചാ വിഷയം. എന്നാൽ കേട്ടോളൂ കാർട്ടൂൺ ആയി വന്നു പിന്നീടു ഗെയിമായി മാറിയ പോക്കിമോന്റെ സാന്നിധ്യം അങ്ങനെ ടെലിവിഷനിലും മൊബൈലിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പോക്കിമോൻ ഇപ്പോൾ തീന്മേശയിലേയും താരമായിരിക്കുകയാണ്. 

പോക്കിമോൻ ഗെയിമിന് ആരാധകർ വർദ്ധിച്ചതോടെയാണ് പോക്കിമോന്റെ പേരിലും രൂപത്തിലും ഭക്ഷണ പദാർഥങ്ങൾ പരീക്ഷിക്കാൻ ഹോട്ടലുകളും ബേക്കറികളും തയ്യാറായത്. ഗെയിമിന്റെ ആവേശം പോലെ തന്നെ പോക്കിമോന്‍ വിഭവങ്ങളുടെ രുചിയും വർണ്ണനാതീതമാണ്. രുചിമാത്രമല്ല, കാഴ്ചയിൽ പോക്കിമോൻ രൂപത്തോടുള്ള സാദൃശ്യവും ആരാധകരുടെ എണ്ണം കൂട്ടുന്നു. 

Pokemon പോക്കിമോന്‍ രൂപത്തിലുള്ള ഭക്ഷണങ്ങള്‍

കൂടുതലും മധുര പലഹാരങ്ങളിലാണ് പോക്കിമോൻ തരംഗമുള്ളത്.  ചോക്കലേറ്റ്, ബിസ്‌ക്കറ്റ്, പാനീയങ്ങള്‍ എന്നിവയ്ക്ക് പുറമേ ബര്‍ഗ്ഗറും പിസയും വരെ പോക്കിമോന്റെ പേരിൽ ഇറങ്ങിക്കഴിഞ്ഞു. പോക്കിമോൻ ബർഗറിനും പിസക്കുമാണ് ആരാധകർ കൂടുതൽ. ആസ്‌ത്രേലിയ , ന്യൂയോർക്ക്, കാലിഫോർണിയ , ജപ്പാൻ , ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലാണ് പോക്കിമോൻ ഭക്ഷണം തരംഗമാകുന്നത്. 

എന്തിനേറെ പറയുന്നു? സിംഗപ്പൂരില്‍ പോക്കിമോനു മാത്രമായി റൊസ്‌റ്റോറന്റ് വരെ ആരംഭിച്ചു കഴിഞ്ഞു. പോക്കിമോന്‍ ഗെയിമിലെ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള വിഭവങ്ങളാണ് ഇവിടെ വിൽപ്പന നടത്തുന്നത്. പോക്കിമോന്‍ കഥാപാത്രമായ പിക്കാച്ചുവിന്റെ മുഖമുള്ള ഓംലെറ്റ്, പോക്കിമോന്‍ ടഫിള്‍ ഫ്രൈസ്, പോക്കിബോള്‍ ക്രീം പഫ്‌സ് തുടങ്ങിയ 13 വിഭവങ്ങള്‍ പോക്കിമോന്‍ ആരാധകർക്കായി  ഇവിടെ ഒരുക്കിയിരിക്കുന്നു. 

Pokemon പോക്കിമോന്‍ രൂപത്തിലുള്ള ഭക്ഷണങ്ങള്‍

 പോക്കിസ്ഫിര്‍ ഹോട്ട് ചോക്കലേറ്റ്,  നൂടെല്ല പോക്കിബോള്‍,  പോക്കിസീഡ് പിച്ച ബെറി ഡോനട്‌സ്‌,  പോക്കിമോന്‍ മാകറോനി,  പോക്കിമോന്‍ ബർഗർ,  പോക്കിപോഷന്‍ കോക്ക്‌ടെയില്‍,  പോക്കിമോന്‍ പിസ എന്നിവയാണ് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന  മറ്റു പോക്കിമോൻ വിഭവങ്ങൾ .