Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർക്കിൽ പ്രേതം; ഞെട്ടിത്തരിച്ച്‌ അച്ഛനും മക്കളും !

Ghost സ്കോട്ടി ഡെന്റൺ, പാർക്കിൽ തനിയെ ആടിക്കൊണ്ടിരിക്കുന്ന ഊഞ്ഞാൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രേതം എന്നൊന്നു പറഞ്ഞാൽ കോൺജുറിങ് എന്നായിരിക്കും പലരുടെയും മറുപടി. പ്രേതത്തെ സ്ക്രീനിൽ കണ്ടനുഭവിക്കാൻ തിയറ്ററുകളിലേക്ക് പായുകയാണു പലരും. പക്ഷേ പ്രേതത്തെ കാണാൻ കോൺജുറിങ് കാണണമെന്നില്ല, യഥാർഥ പ്രേതം ഇരുട്ടിലും മറവിലും മാത്രമല്ല പാർക്കിലുമെത്തും എന്നു തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ വിഡിയോ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രേതമോ എന്നൊക്കെ പറഞ്ഞു തള്ളും മുമ്പു വിഡിയോ ഒന്നു കാണുന്നതാണു നല്ലത്.

സ്കോട്ടി ഡെന്റൺ എന്നയാളാണ് വി‍ഡിയോ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചത്. മക്കളോടൊപ്പം പാർക്കിലെത്തിയതായിരുന്നു സ്കോട്ടി ഡെന്റൺ. കാറിൽ നിന്നും പുറത്തേക്കിറങ്ങും മുമ്പാണ് അവരെല്ലാം ആ കാഴ്ച്ച കണ്ടത്. പാർക്കിലതാ ഒരു ഊഞ്ഞാൽ തനിയെ ആടിക്കൊണ്ടിരിക്കുന്നു. ഊഞ്ഞാൽ ആട്ടാനായി സമീപത്ത് ആളുകൾ ആരുമില്ല, ഒരു കാറ്റുപോലും വീശുന്നുമില്ല. പിന്നെ ആരാണ് ആ ഊഞ്ഞാൽ ആട്ടുന്നത്? അതു തന്നെയാണു ഡെന്റണെയും മക്കളെയും ഭീതിയിലാഴ്ത്തിയത്. ഒരാൾ ബലമായി തള്ളി വിട‌ുംപോലെയാണ് ഊഞ്ഞാൽ ആടുന്നത്. ഏറ്റവും വിചിത്രം അതൊന്നുമല്ല സമീപത്തു വേറെയും ഊഞ്ഞാലുകളുണ്ട് എന്നാൽ അവയൊന്നും അനങ്ങുന്നു പോലുമില്ല.

എന്തായാലും സംഗതി കണ്ടതോടെ ഡെന്റണും മക്കളും കാറിനു പുറത്തിറങ്ങിയില്ലെന്നു മാത്രമല്ല സംഗതി വള്ളിപുള്ളിവിടാതെ വിഡിയോയായി ചിത്രീകരിക്കുകയും ചെയ്തു. അച്ഛനോടൊപ്പം മക്കളും പ്രേതക്കാഴ്ച്ച ആവേശത്തോടെയാണു കാണുന്നത്. അതിനിടെ ഡെന്റണിന്റെ മറ്റൊരു സുഹൃത്തും ഇതേ പാർക്കിൽ വച്ചു തനിക്കും സമാനമായൊരു സംഭവമുണ്ടായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ വി‍ഡിയോ കെട്ടിച്ചമച്ചതാണെന്നു പറയുന്നവരും കുറവല്ല. എന്തായാലും പാർക്കിലെ പ്രേതം സോഷ്യൽ മീഡിയയിലും ഹിറ്റായിക്കൊണ്ടിരിക്കുകയാണിപ്പോൾ.  

Your Rating: