Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദമ്പതികളെടുത്ത സെൽഫിയിൽ പ്രേതസാന്നിധ്യം

ghostt ദമ്പതികളെടുത്ത സെൽഫിയിൽ പ്രേതസാന്നിധ്യം

പേടിപ്പെടുത്തും ഈ ദമ്പതികളെടുത്ത സെൽഫി. സ്മാർട്ട്ഫോണിൽ ദമ്പതികളെടുത്ത സെൽഫിയിലാണ് പ്രേതസാന്നിധ്യം കണ്ടത്. ഒരു ഗ്ലാസ് ജനാലയുടെ മുന്നിൽ നിന്ന് എടുത്ത സെൽഫിയിൽ ഗ്ലാസിലേക്ക് നോക്കി ചിരിക്കുന്ന ഒരു യുവതിയുടെ രൂപം വ്യക്തമായി കാണാം.

പെട്ടന്ന് നോക്കുമ്പോൾ ചിത്രത്തിൽ അസ്വഭാവികതയൊന്നും കാണാനാകില്ല. ചിത്രം സമൂഹമാധ്യമമായ ട്വിറ്ററിൽ ഇട്ടതോടെ വൈറലാകുകയായിരുന്നു. 18,000 ട്വീറ്റുകളും 10,000ലധികം ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. ഓരോരുത്തരും പ്രേതസാന്നിധ്യത്തെക്കുറിച്ച് അവരവരുടെതായ തിയറികളുമായി രംഗത്ത് എത്തുന്നുമുണ്ട്. ചിലരാകട്ടെ ഇത് ഫോട്ടോഷോപ്പാണെന്നു പറഞ്ഞ് തള്ളിക്കളയുന്നുമുണ്ട്. സത്യം എന്തു തന്നെയായാലും അന്തർദേശീയ മാധ്യമങ്ങളിലെല്ലാം വാർത്ത വൈറലായിരിക്കുകയാണ്.

Your Rating: