Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാംപൂവെന്നു കരുതി ഉപയോഗിച്ചത് ഹെയര്‍ റിമൂവൽ ക്രീം, ഞെട്ടിക്കും ഈ ചിത്രം !

Shampoo ഷാംപൂവെന്നു കരുതി ഹെയര്‍ റിമൂവൽ ക്രീം ഉപയോഗിച്ചപ്പോൾ- സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു ചിത്രം

കഷണ്ടിത്തലയുമായി നിൽക്കുന്നൊരു പെൺകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിലെ സംസാരവിഷയം. മുടിയെല്ലാം പൊഴിഞ്ഞു കണ്ടാൽ ഒരു മധ്യവയസ്കനെപ്പോലെ തോന്നിക്കുന്ന പെൺകുട്ടിയുടെ അവസ്ഥയ്ക്കു കാരണം എന്താണെന്നു കേട്ടാൽ ഞെട്ടും. മറ്റൊന്നുമല്ല ഷാംപൂവാണെന്നു കരുതി ഹെയർ റിമൂവൽ ക്രീം ഉപയോഗിച്ചതാണു യുവതിയുടെ മുടിയെല്ലാം കളഞ്ഞത്. മസാചുസെറ്റ്സ് സ്വദേശി കെയ്‌ലാ കോണർ ആണ് തന്റെ സഹോദരിക്കു സംഭവിച്ച ഇക്കാര്യം ചിത്രസഹിതം ട്വിറ്ററിൽ പോസ്റ്റു ചെയ്തത്.

ഇനി മുടി കഴുകുംമുമ്പു കയ്യിലിരിക്കുന്നതു ഷാംപൂ തന്നെയാണോയെന്നു രണ്ടുതവണ നോക്കി ഉറപ്പു വരുത്തണമെന്നു പറയുകയാണ് കെയ്‌ല, ഇല്ലെങ്കിൽ തന്റെ സഹോദരിക്കു പറ്റിയ അബദ്ധം സംഭവിക്കും. എന്റെ സഹോദരി കരുതിയത് 'നായർ'(ബ്രാൻഡിന്റെ പേര്) ഷാംപൂവാണെന്നായിരുന്നു എന്ന ക്യാപ്ഷൻ നൽകിയാണ് കെയ്‌ല ചിത്രം പങ്കുവച്ചത്. തലയുടെ ഇരുവശത്തുമായി ഏതാനും മുടിയുള്ളതൊഴിച്ചാൽ മധ്യഭാഗം മുഴുവനായും കഷണ്ടി വന്ന നിലയിലാണ് കാണുന്നത്.

ചിത്രം സമൂഹമാധ്യമത്തിൽ വൈറലായെങ്കിലും എല്ലാവരും കെയ്‌ല പറഞ്ഞത് അതേപടി വിശ്വസിച്ച മട്ടില്ല. ചിത്രത്തിലെ ചില അപാകത തന്നെയാണ് അതിനു കാരണവും. ചിത്രം ഫോട്ടോഷോപ് ആണെന്നതിനു സംശയമില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. ഒരിക്കലും ഒരു ഹെയർ റിമൂവലും തലയിൽ ഉപയോഗിച്ചാൽ ഇത്രയും മുടി ഒന്നായി പെട്ടെന്നു പോകില്ല. ചിത്രം ഈ വിധത്തിലാക്കാനായി ബാൾഡ് ആപ് ഉപയോഗിച്ചതായിരിക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. തലയുടെ മുകൾവശം സാധാരണത്തേതിൽ നിന്നും ഒരൽപം കൂടുതൽ പൊങ്ങി നിൽക്കുന്നതു കണ്ടില്ലേ, അതിൽ നിന്നു തന്നെ ചിത്രം ഫെയ്ക് ആണെന്നു മനസിലാക്കാമെന്നും ചിലർ പറയുന്നു.

എന്നാൽ കെയ്‌ലയെ അനുകൂലിച്ചുള്ളരും കുറവല്ല. തങ്ങളുടെ കുട്ടിക്കാലത്ത് ഇത്തരത്തിൽ നിരവധി സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞു കുറേപേർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഫോട്ടോക്കഥ സത്യാമായാലും കള്ളമായാലും പലർക്കുമുള്ള ഒരു മുന്നറിയിപ്പു കൂടിയാണിത്, ഇനി സാധനങ്ങൾ ഉപയോഗിക്കും മുമ്പ് ഒന്നല്ല രണ്ടോ മൂന്നോ തവണ ലേബൽ നോക്കി ഉറപ്പു വരുത്തിക്കോളൂ..

Your Rating: