നൂറാം വയസിലും ചെറുപ്പം നിലനിർത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി ബ്രിട്ടനിൽ നിന്നും ഒരു അമ്മൂമ്മ. മറ്റൊന്നുമല്ല ഗിന്നസ് ബിയറാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ഗ്ലാഡിസ് ഫീൽഡൻ എന്ന അമ്മൂമ്മ പറയുന്നത്. ദിവസവും പ്രാതലിനൊപ്പം ബിയർ കഴിക്കുന്നത് ശീലമാക്കിയിരുന്നു. 70 വർഷങ്ങൾക്കു മുമ്പെ ഗർഭിണിയായ കാലം തൊട്ടാണ് ഗിന്നസ് ബിയർ കുടിക്കുന്നത് ആരംഭിച്ചതെന്ന് ഗ്ലാഡിസ് പറഞ്ഞു. ആരോഗ്യത്തിനു നല്ലതാണെന്ന ഡോക്ടറിന്റെ ഉപദേശത്തെ തുടർന്നായിരുന്നു തുടക്കം. പിന്നീടത് ഒഴിവാക്കാനാവാതെയായി.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഗ്ലാഡിസ് തന്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആശംസകൾ നേർന്ന് എലിസബത്ത് രാജ്ഞി ഗ്ലാഡിസിന് കത്തയക്കുകയും ചെയ്തിരുന്നു. ജീവിത്തോടുള്ള പോസിറ്റീവ് മനോഭാവം കൂടിയാണ് ഗ്ലാഡിസിന്റെ ആരോഗ്യരഹസ്യമെന്ന് പേരമക്കളും പറഞ്ഞു. ഇനി കുടുംബത്തിൽ ആർക്കെങ്കിലും അസുഖം ബാധിച്ചാലോ അപ്പോൾ വരും അമ്മൂമ്മയുടെ മറുപടി, ഒരു ഗിന്നസ് ബിയർ അകത്താക്കിക്കോളൂ രോഗം പമ്പ കടക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.