ഇലക്ട്രിക് സൈക്കിള്‍ രംഗത്തെ അതികായരായ ഹീറോ ഇലക്ട്രിക് ‘എവിയോര്‍’ ഇ- സൈക്കിള്‍ വിപണിയിലിറക്കി. നഗരജീവിത രീതിക്കു പറ്റിയ സൈക്കിള്‍ ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. 6 ഗിയറുണ്ട്. മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗം ലഭിക്കും. 4- 5 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. പോര്‍ട്ടബിള്‍ ബാറ്ററി, ഇലക്ട്രിക് ഹോണ്‍, എല്‍ഇഡി ഹെഡ് ലാംപ്, ഫ്രണ്ട് സസ്‌പെന്‍ഷന്‍ ഫോര്‍ക്ക്, ഡിസ്‌ക്ക് ബ്രേക്ക് എന്നിവ ഇ- സൈക്കിളിന്റെ മുഖ്യ സവിശേഷതകൾ. 34 കിലോഗ്രാം ഭാരമേയുള്ളൂ. എവിയോര്‍ എഎംഎക്‌സിന് 19,290 രൂപയും എവിയോര്‍ എഎഫ്എക്‌സിന് 18,990 രൂപയുമാണ് വില. ലൈസന്‍സോ റജിസ്‌ട്രേഷനോ ആവശ്യമില്ല.
Advertisement