Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ യൂട്യൂബ് വിറയ്ക്കുന്നു.. !

Youtube

യൂട്യൂബ് വിറയ്ക്കുന്നെന്നോ? ചുമ്മാ ആളെ കളിയാക്കുകയാണെന്നു പറഞ്ഞ് പോകാൻ വരട്ടെ. ഇരുപത്തിനാലുമണിക്കൂറും സജീവമായിരിക്കുന്ന യൂട്യൂബിന്റെ ചില രഹസ്യങ്ങളിലൊന്നാണ് ഈ വിറയൽ. യൂട്യൂബിന്റെ ടോപ് ഹിഡൻ സീക്രട്ട്സ് എന്ന പേരിൽ ടോപ് ട്രെൻഡിങ് എന്ന യൂട്യൂബ് ചാനലാണ് ഈ സീക്രട്ട്സ് വെളിപ്പെടുത്തിയതിനു പിന്നിൽ. ഹാർലെം ഷേയ്ക് എന്ന ഡിജെ പാട്ടിനെക്കുറിച്ച് കേൾക്കാത്തവരും അതുകേട്ടാൽ തുള്ളിച്ചാടാത്തവരും കുറവായിരിക്കും. എന്നാൽ do the harlem shake എന്ന് ടൈപ് ചെയ്താൽ യൂട്യൂബ് തന്നെ വിറയ്ക്കുന്ന കാഴ്ച്ച രസകരം തന്നെയാണ്. എന്ന് ടൈപ് ചെയ്യുമ്പോഴാണ് യൂട്യൂബ് സ്ക്രീൻ ബാക്ഗ്രൗണ്ട് മ്യൂസിക്കിനൊപ്പം വിറയ്ക്കുന്നത്.

പരീക്ഷണങ്ങൾ ഇനിയുമാവാം, use the force luke എന്നു ടൈപ് ചെയ്താൽ സ്ക്രീൻ മുകളിലേക്കും താഴേക്കും ആടുന്നത് കാണാം. സയൻസ് ഫിക്ഷൻ സീരീസ് ആയ സ്റ്റാർ ട്രെക്കിന്റെ ക്യാച്ചീവ് ക്യാപ്ഷൻ ‘beam me up scotty’ എന്നു ടൈപ് ചെയ്താൽ നീലനിറത്തിനൊപ്പം വീഡിയോകൾ ഓരോന്നായി പതുക്കെ തെളിഞ്ഞുവരുന്നതു കാണാം. ഇനി നിറങ്ങളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ കണ്ണഞ്ചിപ്പിക്കും നിറങ്ങളുടെ അകമ്പടിയോടെ യൂട്യൂബ് ദൃശ്യവിരുന്ന് ഒരുക്കും. അതിനായി ‘doge meme’ എന്നു ടൈപ് ചെയ്താൽ മാത്രം മതി. ദാ തെളിഞ്ഞു വന്നു പച്ചയും മഞ്ഞയും ചുവപ്പുമെല്ലാം കലർന്ന് കളർഫുൾ ആയൊരു യുട്യൂബ് .

എപ്പോഴെങ്കിലും മൗസിൽ പിടിച്ച് ബോറടിക്കുന്നതായി തോന്നാറുണ്ടോ? എന്നാൽ കീബോർഡിൽ തൊട്ടുമാത്രം ഹോംപേജ് അടക്കമുള്ളവയിലേക്കു പോകാനും യൂട്യൂബ് വഴിയൊരുക്കും. www.youtube.com/leanback എന്നു ടൈപ് ചെയ്താൽ മതി.

യൂട്യൂബ് ആളു ചില്ലറക്കാരൻ അല്ലെന്നു ഇപ്പോൾ മനസിലായില്ലേ?