Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളു‌ടെ കരച്ചിൽ നിർത്താനൊരു എളുപ്പവഴി

Crying Baby

കുഞ്ഞുങ്ങൾ കരച്ചിൽ തുടങ്ങിയാൽ പിന്നെ നിർത്താൻ പാടാണ്. ചില കുഞ്ഞുങ്ങൾ തേങ്ങിത്തേങ്ങി കരയുമ്പോൾ നമുക്കു പോലും വിഷമം തോന്നും എങ്ങനെ ഈ കരച്ചിൽ നിര്‍ത്തുമെന്ന്.. എന്നാൽ ഇതിന് ഒരു പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയിലെഒരു ഡോക്ടർ. ശിശുരോഗ വിദഗ്ധനായ ബോബ് ഹാമിൽടൺ ആണ് ഒരെളുപ്പവഴിയിലൂടെ കുഞ്ഞുങ്ങളുടെ കരച്ചിൽ നിർത്താമെന്നു കാണിച്ചു തരുന്നത്. വിഡിയോ സഹിതമാണ് ഡോക്ടർ കുട്ടികളുടെ കരച്ചിൽ നിർത്തുന്ന വഴിയെന്തെന്നു വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങളുടെ കൈകൾ അവരുടെ നെഞ്ചോടു ചേർത്തു പിടിച്ച് തിരിച്ചുപിടിയ്ക്കണം. കുഞ്ഞിന്റെ താടി ഇടതു കയ്യിലും പിൻവശം വലതു കയ്യിലും വരുന്ന രീതിയില്‍ 45 ഡിഗ്രിയിൽചരിച്ചു പിടിക്കണം. ഇനി പതുക്കെ കുഞ്ഞിനെ വട്ടത്തിൽ ഇളക്കി വിടാം. ഇടതുവശത്തേക്കും വലതുവശത്തേക്കും പതുക്കെ വട്ടം ചുറ്റിക്കുകയും കുലുക്കുകയും ചെയ്യാം. വാവിട്ടു കരയുന്ന ഓരോ കുട്ടികളും ഹാമിൽടണിന്റെ പുതിയ വിദ്യയോടെ കരച്ചിൽ അടക്കുന്നതും വിഡിയോയിൽ കാണാം. നാലു മിനുട്ട് ദൈർഘ്യമുള്ള വിഡിയോ ഇതിനകം യൂട്യൂബിൽ തരംഗമായിട്ടുണ്ട്.

മുപ്പതു വർഷത്തോളമായി ശിശുരോഗ വിദഗ്ധനാണ് റോബർട്ട് ഹാമിൽടൺ. മൂന്നുമാസം പ്രായം വരുന്ന കുട്ടികളെ മാത്രമേ ഇത്തരത്തിൽ കൈപ്പിടിയിൽ ഒതുക്കാവൂ എന്നതിനാൽ അവരുടെ കരച്ചിൽ മാത്രമേ ഈവഴിയിൽ നിർത്താനാകൂ.