Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശക്തരായ കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ഐഎസ് ഫത്‌വ

isis

ഒരുകാലത്ത് നടമാടിയ നാസി ഭീകരത ഐഎസ് ഭീകരരും നടപ്പാക്കുന്നു. ഡൗൺ സിന്‍ഡ്രോം ബാധിതരായ കുഞ്ഞുങ്ങളെ ഉൾപ്പടെ ബലഹീനരായി ജനിക്കുന്ന കുഞ്ഞുങ്ങളെ കൊന്നുതള്ളുന്നതിന് ഇസ്ലാമിക് സ്റ്റേറ്റ് ഫ്ത്‍വ ഇറക്കിയതായാണ് റിപ്പോർട്ട്. ജന്മ‍നാൽ വൈകല്യമുള്ള കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതിന് ഐഎസ് പ്രവർത്തകർക്ക് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവ് ശരിയ ജ‍‍ഡ്ജിമാർ പുറപ്പെടുവിച്ചു.

ഉത്തരവിറങ്ങിയ ശേഷം ഡൗൺ സിൻഡ്രോം ബാധിതരായ അമ്പതിലേറെ കുട്ടികളെ ഇതിനകം ഭീകരർ കൊലപ്പെടുത്തിയതായാണ് വാർത്തകൾ. ഒരാഴ്ച മുതൽ മൂന്നാഴ്ച വരെ പ്രായം മാത്രമുള്ള കുഞ്ഞുങ്ങളാണ് വധിക്കപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള സിറിയ, മൊസൂൾസ വടക്കെ ഇറാഖ് എന്നിവിടങ്ങളിൽ ഭീകരർ ഉത്തരവ് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിഡിയോയും ഇതിനകം ഭീകരർ പുറത്തു വിട്ടു.

നാസി ഭരണകാലത്ത് ഹിറ്റ്ലർ 16 വയസിനു താഴെയുള്ള അയ്യായിരം കുഞ്ഞുങ്ങളെയെങ്കിലും കൊലപ്പെടുത്തിയതായാണ് കണക്ക്. മാനസിക, ശാരീരിക വൈകല്യമുള്ള കുഞ്ഞുങ്ങൾ ബാധ്യതയാകുന്നു എന്നു കണക്കാക്കിയായിരുന്നു ഈ കൊലപാതകങ്ങൾ. കോൺസൻട്രേഷന‍് ക്യാംപുകളിൽ കുഞ്ഞുങ്ങളെ ഇങ്ങനെ കൊല്ലുന്നതിന് ദയാവധമെന്നു പറഞ്ഞാണ് ഹിറ്റ്ലർ ന്യായീകരിച്ചിരുന്നത്. മൊസൂൾ ഐ ആണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നത്. ഹിറ്റ്ലറുടെ നടപടിയെക്കാൾ ക്രൂരമായാണ് ഭീകരർ നിയമം നടപ്പാക്കുന്നത്.