Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രേക്അപ് പ്രഖ്യാപിച്ച് പത്രത്തിൽ ഫുള്‍പേജ് പരസ്യം!

Joseph Law ജോസഫ് ലായും മുൻകാമുകി യുവോന്നെ ലൂയിയും

കാമുകിയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഹോങ്കോംഗ് ശതകോടീശ്വരനായ ജോസഫ് ലാ. ലോകത്തെ സമ്പന്നരുടെ പട്ടികയിലെ അറുപത്തിയഞ്ചാമന്നാണു ലാ.  കാമുകിയായ യുവോന്നെ ലൂയിയുമായി 2014ല്‍ ലാ വേര്‍പിരിഞ്ഞിരുന്നു. ഇതു പ്രഖ്യാപിച്ചാണ് പത്രങ്ങളില്‍  ഫുള്‍പേജ് പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. 

എന്റെ കാമുകിയായിരുന്ന യുവോന്നെ ലൂയിയുമായി ഞാന്‍ 2014ല്‍ വേര്‍പിരിഞ്ഞു. അന്നു 200 ദശലക്ഷം പൗണ്ട് (16885612279.60 രൂപ) അവര്‍ക്കു നല്‍കി. അതിനു ശേഷം അവള്‍ക്കു ഞാന്‍ പണമൊന്നും നല്‍കുന്നില്ല-ഇങ്ങനെ പോകുന്നു പരസ്യം. 65 വയസുകാരനായ ലാ ഹോങ്കോംഗിലെ റീട്ടെയ്ല്‍ രംഗത്തെ ഭീമനാണ്. 37 കാരിയായ ലൂയിയില്‍ ലാവിന് രണ്ടു കുട്ടികളുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ഇപ്പോള്‍ യാതൊരുവിധ ബന്ധവുമില്ലെന്നും ഭാവിയില്‍ അവള്‍ക്കു പണമോ മറ്റു സമ്മാനങ്ങളോ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ലാ പറയുന്നത് . 

joseph-law-1 ബ്രേക്അപ് സംബന്ധിച്ച് ജോസഫ് ലാ പത്രത്തിൽ നൽകിയ പരസ്യം

അതേസമയം തന്റെ കുട്ടികള്‍ക്കായി താന്‍ നല്‍കിയ വീടും വാഹനങ്ങളും വിമാനവും മുന്‍കാമുകിക്ക് ഉപയോഗിക്കാമെന്ന് ലാ പറഞ്ഞിട്ടുണ്ട്. കുട്ടികളെ നോക്കുന്നുണ്ടല്ലോയെന്നതാണ് അതിനു കാരണമായി ലാ പറയുന്നുണ്ട്. തന്റെ സാമ്പത്തിക പിന്തുണയില്ലാതെ തന്നെ ലൂയിക്ക് ഇപ്പോള്‍ കാര്യങ്ങള്‍ നോക്കാമെന്നും അവര്‍ ഇപ്പോള്‍ ഒരു സമ്പന്ന സ്ത്രീയാണെന്നു ശതകോടീശ്വരനായ അദ്ദേഹം പറയുന്നു.  

Your Rating: