Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളസാരി പഴയ കേരളസാരിയല്ല

Kerala Sari

കേരളസാരി പഴയ കേരളസാരിയല്ല, അതുടുക്കുന്ന പെണ്ണുങ്ങളും പഴയതു പോലല്ല അവയെ കാണുന്നത്. കേരളാ സാരി പാർട്ടി വെയർ ആണ്, എന്തിന് ഗുജറാത്തി ശൈലിയിൽ തിരിച്ചുടുക്കാൻ വരെ കേരളാസാരിയെ കൂട്ടുപിടിക്കുന്നു മോ‍ഡേൺ മങ്കകൾ. കൈത്തറിയിലല്ലാതെ ടിഷ്യു സിൽക്കിലും കാഞ്ചിപുരത്തിലും ഓർഗൻസയിലും ചന്ദേരിയും ഡ്യൂപ്ലിക്കേറ്റ് ചെയ്യുകയാണ് ട്രെൻഡ്.

കേരളസാരിക്കസവിനെ അനുസ്മരിപ്പിക്കുന്ന ബാവഞ്ചി കസവ് തുന്നിപ്പിടിപ്പിച്ച ഇത്തരം സാരികൾ വ്യത്യസ്ത ലുക്കും റിച്ച്നെസും ഒരു പോലെ തരും. ഓഫ് വൈറ്റ് കാഞ്ചീപുരം സാരി വാങ്ങുമ്പോത്തന്നെ ബോർഡറും മുന്താണിയും ബാവഞ്ചിയാകാൻ ഇത്തരം ‘ദുഷ്ട’ലാക്കോടെ വാങ്ങുന്നവര്‍ ശ്രദ്ധിക്കാറുണ്ട്. കല്യാണങ്ങൾക്ക് ക്രിസ്ത്യൻ വധുക്കൾക്ക് ഇഷ്ടപ്പെട്ട ചോയ്സാണിതിപ്പോൾ. ക്രിസ്ത്യൻ വിവാഹങ്ങളിലെ ഓഫ് വൈറ്റ്-ഗോൾഡ് കോംബിനേഷന് മികച്ച ബദലാണ് ഇതൊരുക്കുന്നത്.

ബന്ദ്ഗാല ബ്ലൗസിനൊപ്പം കേരള സാരി പാര്‍ട്ടിവെയറാകുന്നത് ബുദ്ധിപൂർവമായ തിരഞ്ഞെടുപ്പ് ആണ്. ബ്ലൗസ് ബന്ദ്ഗാല ആണെങ്കിൽ സാരിക്ക് അതിനെ കോംപ്ലിമെന്റ് ചെയ്യുക എന്ന ജോലിയേയുളളൂ, അത് മികച്ച രീതിയിൽ നിര്‍വഹിക്കാൻ കേരളാസാരിക്ക് കഴിയും.

ഐശ്വര്യാ റായ്, റാണി മുഖർജി, തമന്ന തുടങ്ങിയ ബോളിവുഡ്, ടോളിവുഡ് സുന്ദരികളൊക്കെയും കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിവെയറായി കേരളത്തിന്റെ തനത് കവണിസാരിയെ കൂട്ടുപിടിക്കാറുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.