Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലളിതകലാ അക്കാദമിയെ ജനകീയമാക്കി കെ.എ ഫ്രാൻസിസ് പടിയിറങ്ങുന്നു

3597467503-KA-Francis

മൂന്നര വർഷത്തിനിടെ കേരള ലളിതകലാ അക്കാദമിയെ കൂടുതൽ ജനകീയമാക്കി കെഎ ഫ്രാൻസിസ് പടിയിറങ്ങുന്നു.ലളിതകലാ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും ഡിസംബർ 31നു പടിയിറങ്ങുന്ന ഫ്രാൻസിസിന് അക്കാദമിയെ കുറിച്ച് പങ്കിടാനുള്ളത് നല്ല ഓർമകൾ മാത്രമാണ്. ചെയർമാന്റെ നിയമന കാലാവധി മൂന്നു വർഷമായിരുന്നു. അത് നേരത്തെ തന്നെ അവസാനിച്ചെങ്കിലും പ്രവർത്തനമികവ് കണക്കിലെടുത്ത് വീണ്ടും തുടരാൻ സർക്കാർ തന്നെ ആവശ്യപ്പെടുകയായിരുന്നു.

മനോരമ വീക്ക്ലിയുടെ പത്രാധിപത്തിരക്കുകൾക്കിടയിൽ ചെയർമാൻ സ്ഥാനം ഒഴിയുകയാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ സർക്കാരിനെ അദ്ദേഹം അറിയിച്ചിരുന്നു. ഡിസംബർ 31 വരെ തുടരണമെന്ന മന്ത്രി കെസി ജോസഫ് ആവശ്യപ്പെടുകയായിരുന്നു. ജനകീയമായ നിരവധി നേട്ടങ്ങൾ അക്കാദമിക്ക് സമ്മാനിച്ചാണ് അദ്ദേഹം അഭിമാനപൂർവം അക്കാദമിയിൽ നിന്നുമിറങ്ങുന്നത്. കോഴിക്കോട്ടെ ശിൽപനഗരം, പാലക്കാട് ശിലാവാടികയെന്ന പേരിൽ ശിൽപ പാർക്ക് തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ച് ലളിതകലാ അക്കാദമിയുടെ യശസ് ഉയർത്തിയ പ്രവർത്തന മികവ് കേരളത്തിന്റെ നാനാഭാഗങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.

അക്ഷരനഗരിയായ കോട്ടയത്തെ ചുമർചിത്ര നഗരികൂടിയാക്കി മാറ്റി. കോട്ടയം കളക്ട്രേറ്റിനെ പൈതൃക കളക്ട്രേറ്റ് എന്ന കേന്ദ്ര സർക്കാറിന്റെ ബഹുമതി വാങ്ങി കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ലളിതകലാ അക്കാദമിയിലെ അദ്ദേഹത്തെ കാലത്തെ മുഖ്യ നേട്ടമായി. ഇതിന് കേന്ദ്ര സർക്കാറിൽ നിന്നും 50 ലക്ഷം രൂപ അവർക്ക് സമ്മാനവും ലഭിച്ചു.

കണ്ണൂരിലെ കലാഗ്രാമമാണ് നടപ്പിലാക്കിയ മറ്റൊരു വേറിട്ട ചിന്ത. സംസ്ഥാനത്തെ 142 സ്കൂളുകളിൽ ചിൽഡ്രൻസ് ആർട് ഗാലറികൾ. ചിത്രകലാകാരൻമാർക്കു സൃഷ്ടികൾ പ്രദർശിപ്പിക്കാൻ പതിനാറു ആർട് ഗാലറികൾ. പുറമെ, കായംകുളത്ത് കാർട്ടൂൺ മ്യൂസിയവും തയ്യാറായി. പാണ്ഡിത്യശാഠ്യങ്ങൾക്ക് ബദലായി കലാപ്രവർത്തനത്തിന്റെ ജനകീയമുഖം അക്കാദമിക്ക് വരച്ചുചേർത്താണ് ഫ്രാൻസിസിന്റെ മടക്കം.