Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെഗിങ്സിന് ഒരായിരം ലൈക്കുകൾ

Leggings

ഫെയ്സ്ബുക്ക് വിവാദത്തിൽ കത്തിയെരിയുമ്പോഴും ഭാരതീയമാണോ, നമ്മുടെസംസ്കാരത്തിനു ചേർന്നതാണോ എന്നൊക്കെ ചർച്ചകൾ പൊടിപൊടിക്കുമ്പോഴും ലെഗിങ്സിന്റെ കച്ചവടത്തിനു കുറവില്ലെന്ന് മാത്രമല്ല കൂടുതൽ വ്യത്യസ്തതകളും പുതുമകളുമായി ലെഗിസ് വിപണിയിൽ തരംഗം സൃഷ്ടിക്കുകയുമാണ്. പ്രിന്റഡ് ലെഗിങ്സ് തരംഗമാകുന്നതോടെ അരയ്ക്ക് കീഴ്പ്പോട്ട് ഒന്നുമില്ല എന്ന ദോഷൈകദൃക്ക് കമന്റുകൾക്കും ഒരു പരിചയാകും. പലതരം ടോപ്പുകളോടും കുർത്തികളോടും ട്യൂണിക്കുകളോടുമൊപ്പം പരീക്ഷിക്കാവുന്ന ചില അടിപൊളി ലഗിങ്സുകളെ പരിചയപ്പെട്ടോളൂ..

സ്കിൻ മെറ്റാലിക് ലെഗിങ്സ്

മെറ്റാലിക് ഫിനിഷുള്ള സ്കിന്നി ലെഗിങ്സ് ആണിത്. പാർട്ടി വെയറായി ഇവ ഏറെ പ്രചാരം നേടി. സിൽക്ക് ടോപ്പിനും കുർത്തികൾക്കുമൊപ്പം ഏറെ ഭംഗിയായിരിക്കും.

മൾട്ടിപ്രിന്റഡ് ലെഗിങ്സ്

അനിമൽ പ്രിന്റ്, ട്രെബെൽ പ്രിന്റ്, കാലിഡോ സ്കോപിക് പ്രിന്റ് എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുംവിധം കണ്ണിൽപ്പെടുന്ന എല്ലാ മൾട്ടിപ്രിന്റുകളും ലെഗിങ്സിലുമുണ്ട്. വെള്ള, കറുപ്പ് ടോപ്പുകളോടൊപ്പം ഇത്തരം ലെഗിങ്സും ചങ്കി ജ്വല്ലറിയും നന്നായി യോജിക്കും.

എംബ്രോയ്ഡഡ് ലെഗിങ്സ്

ഒറ്റക്കളർ ലെഗിങ്സിൽ കോൺട്രാസ്റ്റ് കളറിലെ എംബ്രോയ്ഡറി ചെയ്ത് യൂത്ത്ഫുൾ ആക്കിയ കിടിലൻ പീസുകൾക്ക് വിപണിയിൽ വൻ ഡിമാൻഡാണ്.

ലെയ്സ് ലെഗിങ്സ്

അടിമുടി ലെയ്സിൽ തീർത്തതും അരികുകളിൽ മാത്രം ലെയ്സ് പിടിപ്പിച്ചടും ആയ ലെഗിങ്സ് വിപണിയിലുണ്ട്. മുഴുവൻ ലെയ്സ് ആയ ലെഗിങ്സ് ധരിക്കാൻ നീളമുള്ള ട്യൂണിക്കുകളെത്തന്നെ കൂട്ടുപിടിക്കണം.

വെൽവെറ്റ് ലെഗിങ്സ്

കട്ടിയുള്ള വെൽവെറ്റിൽ തീർത്ത ലെഗിങ്സിന് ആരാധകരേറെയാണ്. സാധാരണ മെറ്റീരിയലിലെ ലെഗിങ്സിനെക്കാളും മാന്യവും കംഫർട്ടബിളുമാണ് ഇതെന്നതു തന്നെ കാരണം.

റഫിൾഡ് ലെഗിങ്സ്

അരക്കെട്ടിന്റെ വശങ്ങളിലും പാദത്തിന്റെ അരികുകളിലും റഫിൾസ്(ചുരുക്കുകൾ) പിടിപ്പിച്ച ലെഗിങ്സ് ആണ് ഇപ്പോൾ ഫാഷൻരംഗത്ത് തരംഗമാകുന്നത്. ഇവ ബബ്ലി ലുക് തരുന്നവയാണ്.

മസാബാ പ്രിന്റ് ലെഗിങ്സ്

മസാബാ പ്രിന്റ് ആലേഖനം ചെയ്ത ലെഗിങ്സ് വിപണിയിലിറക്കിയിരിക്കുന്നത് സത്യാപോൾ ആണ്. 2500നു മുകളിലാണ് ഇവയുടെ വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.