Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വയസുകാരനു നേരെ സിംഹം പാഞ്ഞടുത്തു, പിന്നീടു സംഭവിച്ചത്?

Lion

രണ്ടു വയസുകാരനു നേരെ സിംഹം പാഞ്ഞടുത്തു, പിന്നീട് സംഭവിച്ചത്? ജപ്പാനിലെ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം. എന്നാൽ പാഞ്ഞെടുത്ത സിംഹം കുട്ടിയുടെ അൽപം അകലെ എത്തിയപ്പോൾ ശ്രമം ഉപേക്ഷിച്ചു. കാരണം കുട്ടി നിന്നത് കണ്ണാടിച്ചില്ലിനു പുറത്തായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരിക്കുകയാണ്.

സിംഹത്തെ നോക്കി നിന്ന കുട്ടി തിരിഞ്ഞ സമയത്താണ് സിംഹം പിറകിലേക്ക് പാഞ്ഞടുത്തത്. അടുത്തു വന്നപ്പോഴാണ് അമളി മനസിലായത്. കുട്ടി കണ്ണാടിച്ചില്ലിനപ്പുറമാണു നില്‍ക്കുന്നത്. കണ്ണാടിയില്‍ കുറെ നിമിഷം നഖം കൊണ്ട് പോറിയ ശേഷം സിംഹം തിരികെ പോയി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ സിംഹങ്ങള്‍ക്ക് ഓടാന്‍ കഴിയും. 181 കിലോ ഭാരമുള്ളതായിരുന്നു സിംഹം. എന്നാല്‍ കുട്ടിയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയല്ല കുട്ടിക്കൊപ്പം കളിക്കാനായാണ് സിംഹം ഓടിയടുത്തതെന്നാണ് മൃഗശ്ശാല നടത്തിപ്പുകാരന്‍ അഭിപ്രായപ്പെട്ടത്.