Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദാചാരം: പൊലീസിനെ വെല്ലുവിളിച്ചുള്ള കമിതാക്കളുടെ വിഡിയോ വൈറല്‍

Moral Policing വള്‍ഗര്‍ ആയി പെരുമാറിയെന്നു പറഞ്ഞാണ് പൊലീസുകാര്‍ പെരുമാറിയതെന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത വിഷ്ണു പറയുന്നത്...

സദാചാര പൊലീസിനെ ഭയന്ന് കേരളത്തില്‍ കമിതാക്കള്‍ക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രാത്രി ബൈക്കില്‍ പോകുന്ന സ്ത്രീയെയും പുരുഷനെയും വരെ തടഞ്ഞു നിര്‍ത്തി സദാചാരം പഠിപ്പിച്ചവരുടെ നാടാണ് നമ്മുടേത്. കോളജില്‍ കൈപിടിച്ചു നടന്നാല്‍ പ്രശ്‌നം, പാര്‍ക്കില്‍ ചേര്‍ന്നിരുന്നാല്‍ പ്രശ്‌നം...അങ്ങനെ ആണും പെണ്ണും ഒരുമിച്ച് എന്ത് ചെയ്യുന്നുവെന്ന് നോക്കിയിരിക്കാന്‍ മാത്രം ചിലരുണ്ട് ഇവിടെ.

വാലന്റൈന്‍സ് ദിനത്തിലും മറ്റും സദാചാരക്കാര്‍ കുറച്ചു കൂടുതലായി പ്രതികരിക്കാറുമുണ്ട്. പണ്ടെല്ലാം വാലന്റൈന്‍സ് ഡേയില്‍ പാര്‍ക്കിലിരിക്കുന്ന കമിതാക്കളെ പിടിച്ച് കെട്ടിക്കാന്‍ വരെ നടന്ന സംഘടനകളുണ്ട് ഇവിടെ. എന്നാല്‍ നമ്മുടെ പൊലീസുകാരും മോറല്‍ പോലീസിങ് നടത്തുന്നത് കുറച്ചു കടന്ന കയ്യാണെന്നാണ് യുവാക്കളുടെ പരാതി. 

പൊലീസുകാര്‍ സാദാചാര പൊലീസിങ് നടത്തുന്നുവെന്ന് ആരോപിച്ച് അതിനെതിരെ ഫേസ്ബുക്ക് വിഡിയോയിലൂടെ പ്രതികരിച്ച കമിതാക്കള്‍ ശ്രദ്ധേയമാവുകയാണ്. ഫേസ്ബുക്ക് ലൈവ് സംവിധാനം ഉപയോഗപ്പെടുത്തിയുള്ള യുവാവിന്റെ പ്രതികരണമാണ് വൈറലാകുന്നത്.

വള്‍ഗര്‍ ആയി പെരുമാറിയെന്നു പറഞ്ഞാണ് പൊലീസുകാര്‍ പെരുമാറിയതെന്നാണ് വിഡിയോ പോസ്റ്റ് ചെയ്ത വിഷ്ണു പറയുന്നത്. എന്താണ് വള്‍ഗര്‍ എന്ന് പൊലീസ് വ്യക്തമാക്കണമെന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ അയാള്‍ ചോദിച്ചത്. വിഷ്ണു തന്റെ പെണ്‍ സുഹൃത്തിനോടൊപ്പം പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് വള്‍ഗര്‍ ആക്റ്റിവിറ്റീസ് നടത്തിയെന്നു പറഞ്ഞ് പൊലീസുകാര്‍ ഇടപെട്ടത്. 

എന്താണ് തങ്ങള്‍ നടത്തിയ ഇന്‍ഡീസന്റ് കാര്യം എന്നു പറയാന്‍ പൊലീസിനെ ഫേസ്ബുക്ക് വിഡിയോയില്‍ ഇയാള്‍ വെല്ലുവിളിക്കുന്നുണ്ട്. ഇതുകേട്ട പൊലീസുകാര്‍ പറയുന്നതാണ് രസകരം, നിങ്ങള്‍ ചുംബിക്കുന്നത് ഞങ്ങള്‍ കണ്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലായ വിഡിയോ ഇതിനോടകം തന്നെ 1,37000 പേര്‍ കണ്ടു കഴിഞ്ഞു.