Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രേക്ഡാൻസിൽ മതിമറന്ന് ധോണിയുടെ സിവക്കുട്ടി

Mahendra sing Dhoni

പിറന്നുവീണ നാൾതൊട്ടു തന്നെ താരമാണ് ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ മകൾ സിവ. ഇതുവരെ ഫോട്ടോകളിലൂടെയാണ് കുഞ്ഞുസിവ ആരാധകരെ കീഴക്കിയതെങ്കിൽ ഇപ്പോഴിതാ കക്ഷിയുടേതായി വിഡിയോയും ഇറങ്ങിയിട്ടുണ്ട്. വെറും വിഡിയോയല്ല, ബ്രേക്ഡാൻസിൽ മുഴുകിയിരിക്കുന്ന സിവയുടെ വിഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയാണ് മകൾ ലാപ്ടോപ്പിലെ ഗാനത്തിൽ മുഴുകിയിരിക്കുന്ന രംഗം ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഹിറ്റ് ദ ക്വാൻ ഡാൻസിൽ കണ്ണുനട്ടിരിക്കുന്ന സിവ ഡാൻസിൽ മുഴുകി തലകുത്തി വീഴുന്ന ചിത്രമാണ് ആദ്യത്തെ വിഡിയോയിൽ കാണുന്നത്. രണ്ടാമത്തേതാകട്ടെ ഡാൻസ് ആസ്വദിച്ച് തളർന്നു കിടക്കുന്ന സിവയെയുമാണ് കാണുന്നത്. എന്തായാലും ഡാന്‍സും പാട്ടും തന്റെ വീക്ക്നെസ് ആണെന്ന് ഇപ്പോഴേ െതളിയിച്ചിരിക്കുകയാണ് മഹിയുടെ കുഞ്ഞു രാജകുമാരി. ഇന്ത്യയുടെ ലോകകപ്പ് മത്സരത്തിനു മുമ്പായി കഴിഞ്ഞ ഫെബ്രുവരി ആറിനാണ് ധോണിയ്ക്കും സാക്ഷിയ്ക്കും സിവ പിറന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.