Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേക്അപ്പിന് പരിധിയില്ലടേ, പേടിക്കാനിഷ്ടമാണെങ്കിൽ ധൈര്യമായി നോക്കിക്കോ!

Jessy Malone പേടിപ്പിക്കുന്ന മേക്അപില്‍ ജെസി മാലൻ

ഒരു മേക്അപ്പ് ആർട്ടിസ്റ്റ് എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസിൽ വരുന്ന മുഖം എന്തായിരിക്കും? നന്നായി അണിഞ്ഞൊരുങ്ങി കാണുന്ന മാത്രയിൽ തന്നെ ആരും ഒന്നു നോക്കാനിഷ്ടപ്പെടുന്ന മുഖം അല്ലേ? മേക്അപ് എന്നാൽ സുന്ദരിയാവലാണ് എന്നു മാത്രം ധരിച്ചിരിക്കുന്നവരിലേക്ക് ഇതാ വ്യത്യസ്തയായ ഒരു മേക്അപ് ആർട്ടിസ്റ്റ്. പെന്‍സിൽ കൊണ്ടു മൂക്കുതുളച്ച് ചോര ഒലിപ്പിച്ച് നിൽക്കുന്ന ഈ മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് ഇൻഡസ്ട്രിയിൽ തന്നെ വ്യത്യസ്തയാകുകയാണ്. ഡബ്ളിനിൽ നിന്നുള്ള ജെസി മാലൻ ആണ് ഇപ്പോൾ ഫാഷൻ ലോകത്തെ സംസാര വിഷയം.

Jessy Malone പേടിപ്പിക്കുന്ന മേക്അപില്‍ ജെസി മാലൻ

സാധാരണ സൗന്ദര്യ സങ്കൽപ്പങ്ങളെയെല്ലാം വെല്ലുവിളിക്കുന്നതാണ് ജെസിയുടെ ഓരോ പരീക്ഷണങ്ങളും. പകുതി പൊട്ടി ജീർ‌ണ്ണിച്ച മുഖം, ചോരയൊലിക്കുന്ന രാക്ഷസപ്പല്ലുകൾ, കഷണ്ടി തല.. ഇങ്ങനെ പൊകുന്നു ജെസിയുടെ പരീക്ഷണങ്ങൾ. സ്വന്തം മുഖമാണ് ഈ ഇരുപത്തിരണ്ടുകാരിയുടെ പരീക്ഷണ മാധ്യമം. ഇങ്ങെനെയൊക്കെ ആണെങ്കിലും ജെസി നല്ലൊരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടെയാണ്. സ്വപ്നതുല്യമായി ആളുകളെ ഒരുക്കിയെടുക്കാൻ മിടുക്കിയുമാണിവർ. ആകർഷണീയമായ കണ്ണുകളും തിളക്കങ്ങുന്ന ചർമവും വടിവൊത്ത പുരികവുമെല്ലാം ജെസിയുടെ കൈയിൽ ഭദ്രം.

Jessy Malone ജെസി മാലൻ

ഒഴിവുസമയത്താണ് ജെസി പേടിപ്പിക്കുന്ന മേക്ക്അപ് പരീക്ഷണങ്ങൾ പുറത്തെടുക്കുന്നത്. ഇത്തരം മേക്കപ്പിൽ തന്നെ കണ്ട് ആളുകൾ പേടിക്കാറുണ്ടങ്കിലും, താൻ അതെല്ലാം ഏറെ ആസ്വദിക്കുന്നുവെന്നാണ് ജെസി പറയുന്നത്. സൗന്ദര്യ സങ്കൽപ്പങ്ങൾക്കപ്പുറമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ഈയൊരു കല അവർ വികസിപ്പിച്ചെടുത്തത്. കൂടുതൽ ഭീകര മേക്കപ്പുകളുമായി ഇനിയും ജെസിയെ കാണാമെന്ന് സാരം.
 

Your Rating: