Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഡാ! നോട്ടുമാറാൻ ക്യൂ നിൽക്കാൻ മടിച്ച മലയാളികളുടെ ഐഡിയ സൂപ്പർഹിറ്റ്

atm-queue ക്യൂ കണ്ടുമടുത്ത മലയാളികൾ ക്യൂ നിന്നു കാൽകഴയ്ക്കുന്നതിനു പകരം ചെയ്തതെന്താണെന്നോ... തങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഓരോരുത്തരും ഓരോ സാധനങ്ങൾ വച്ചുസ്ഥലം പിടിച്ചു. ചിത്രം: ട്വിറ്റർ

ഒരൊറ്റ രാത്രിയിലൂടെ ഇന്ത്യക്കാരെ ഞെട്ടിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാർ ആ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. നാളെമുതൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധു. കാര്യം കണ്ടപാടെ ആയിരവും അഞ്ഞൂറും കയ്യിലുള്ളവരൊക്കെ നെഞ്ചത്തടിച്ചു നിലവിളിച്ചു . ആയിരത്തിന്റെ‌ നോട്ടു കാണുമ്പോൾ കണ്ണു മഞ്ഞളിച്ചവരൊക്കെ അതെങ്ങനെയെങ്കിലും തലയിൽ നിന്നു പോയാല്‍ മതിയെന്നു ചിന്തിക്കാൻ തുടങ്ങി. ജൂനിയർ മാൻഡ്രേക്കിലെ പ്രതിമ കൈമാറുന്നതുപോലെ പലരും ആയിരവും അഞ്ഞൂറുമായി നടന്നു. പുതിയ വിശേഷം അതൊന്നുമല്ല എടിഎമ്മുകള്‍ക്കു മുന്നിൽ ക്യൂനിന്നു മടുത്ത മലയാളികൾ കണ്ടെത്തിയ പുത്തൻ ഐഡിയയാണ് ട്വിറ്ററിൽ ഹിറ്റാകുന്നത്.

മലയാളികളെ അങ്ങനെയൊന്നും തോൽപിക്കാനാവില്ല എന്ന ക്യാപ്ഷനോടെ വൈറലാകുന്ന ചിത്രം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്. ബീവറേജുകളെപ്പോലും തോല്‍പിക്കുന്ന ക്യൂ കണ്ടുമടുത്ത മലയാളികൾ ക്യൂ നിന്നു കാൽകഴയ്ക്കുന്നതിനു പകരം ചെയ്തതെന്താണെന്നോ... തങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഓരോരുത്തരും ഓരോ സാധനങ്ങൾ വച്ചുസ്ഥലം പിടിച്ചു. ഒറ്റനോട്ടത്തിൽ കണ്ടാൽ‌ അതാ വരിയിൽ അഞ്ചോ ആറോ പേര്‍ മാത്രം, ബാക്കിയാകെ കല്ലുകളും പേപ്പറുകളുമാണ്.

atm-queue-1 ചിത്രം: ട്വിറ്റർ

ഇനി ക്യൂ ഇത്ര ചെറുതല്ലേ വേഗം കാശെടുത്തു സ്ഥലം കാലിയാക്കാമെന്നു കരുതി പോയാലാകട്ടെ അപ്പോൾ നാനാസ്ഥലത്തു നിന്നും ചാടിവരും ഓരോ ശബ്ദങ്ങൾ അതെന്റെ സ്ഥലമാണ്, അതു ഞാൻ പിടിച്ച സ്ഥലമാണ് എന്നൊക്കെ. എപ്പോൾ പിടിച്ചു എന്നിട്ടു നിങ്ങൾ ഇവിടെ വരിയിൽ നിൽക്കുന്നില്ലല്ലോ എന്നു ചോദിച്ചാൽ അപ്പോൾ വരും പുച്ഛത്തോടെ ഒരു മറുപടി... താഴേക്കു നോക്കണം ഹേ, ആ കിടക്കുന്ന കല്ലുകളും പേപ്പറും കുപ്പിയുമൊക്ക‌െ ഞങ്ങൾ നിൽക്കുന്നതിനു പകരം വച്ചതാണ്. പകച്ചു പോയി എന്റെ ബാല്യം എന്നു പറഞ്ഞ് ആളുകൾക്കു പകരം ക്യൂ നില്‍ക്കുന്ന കല്ലുകൾക്കു പുറകിൽ നിന്നു നെടുവീര്‍പ്പിടാനേ കഴിയൂ.

കല്ലും പേപ്പറും വച്ച് അപ്പുറത്തു മാറിനിന്നു സൊറ പറയുന്നവര്‍ മാത്രമല്ല തന്റെ ഊഴം എത്തുംമുമ്പ് അപ്പുറത്തെ ചായക്കടയിൽ പോയി ഓരോ ചായയും കടിയും പാസാക്കുന്നവരുമുണ്ട്. അതിരാവിലെ എഴുന്നേറ്റു മണിക്കൂറുകൾ ക്യൂനിന്നു കാലുംകഴച്ചു കാശെടുക്കുന്നവരെ നോക്കി പുച്ഛത്തോടെ മലയാളികൾ പറയും ഇതൊക്കെ സില്ലിയല്ലേ എന്ന്. ‍