Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തേ പൊന്നേ പിണങ്ങല്ലേ... കാമുകന്മാർക്ക് അപമാനമോ ഈ വിഡിയോ!

Breakup പിണങ്ങിയ കാമുകിയെ കാലുപിടിച്ചു തിരികെ കൊണ്ടുവരാൻ നോക്കുന്ന കാമുകൻ

പ്രണയവും പ്രണയത്തകർച്ചയും സർവ്വസാധാരണമാണിന്ന്. പിണങ്ങിപോയ കാമുകിയെ ആസിഡ് ഒഴിച്ച് വികൃതമാക്കുക, കൊലപ്പെടുത്തുക, അപവാദം പറഞ്ഞു പരത്തുക തുടങ്ങിയവയെല്ലാം എത്രയോ കേട്ടിരിക്കുന്നു. ഇവിടെയാണ് ചൈനയിൽ നിന്നുള്ള ഈ കാമുകൻ വ്യത്യസ്തനാകുന്നത്. പിണങ്ങിപ്പോയ കാമുകിയെ കാലുപിടിച്ച് തിരികെ കൊണ്ടുവന്നു എന്നൊക്കെ കേട്ടിട്ടല്ലേയുള്ളൂ, ഇയാൾ അക്ഷരാർഥത്തിൽ കാമുകിയുടെ കാലുപിടിക്കുകതന്നെ ചെയ്തു. പിണങ്ങിയ കാമുകിയെ തിരികെ കൊണ്ടുവരാൻ നോക്കുന്ന ഈ കാമുകൻ, കാമുകൻമാർക്ക് അപമാനമാണോ അഭിമാനമാണോ എന്നൊന്നു കണ്ടുനോക്കൂ.

ചൈനയിലെ ജിങ്സു പ്രവശ്യയിലെ ഹൂവായൻ സിറ്റിയിലാണ് രസകരമായ ഈ പ്രണയത്തകർച്ചയും അതിനെത്തുടർന്നുള്ള കാലുപിടുത്തവും നടന്നത്. പ്രമുഖ ഷോപ്പിങ് സെന്ററാണിവിടം, അതുകൊണ്ട് തന്നെ ധാരാളം കാഴ്ചക്കാരുമുണ്ടായിരുന്നു. ആളുകൾ കാണുന്നതൊന്നും കക്ഷിക്ക് ഒരു പ്രശ്നമേ അല്ലെന്നു തോന്നും കാലുപിടുത്തം കണ്ടാൽ.

പെട്ടെന്നുള്ള കാലുപിടുത്തത്തിൽ പരിഭ്രമിച്ച കാമുകി അയാളെ തടയാൻ നോക്കിയെങ്കിലും അയാൾ പിടിവിട്ടില്ല. കാമുകി നടന്നുനീങ്ങുന്നതനുസരിച്ച് അവർക്കൊപ്പം അയാൾ ഇഴഞ്ഞു നീങ്ങുകയാണ്. കാലിൻ നിന്നു വിടാൻ അവർ പലതവണ പറഞ്ഞെങ്കിലും അയാൾ കേട്ടമട്ടില്ലായിരുന്നു. തന്നെ വിട്ടു പോകരുതേയെന്നയാൾ കെഞ്ചി പറഞ്ഞങ്കിലും തന്നെ പോകാൻ അനുവദിക്കാൻ പറയുകയാണവർ. മാത്രമല്ല കാമുകിയുടെ കൈയ്യിൽ നിന്ന് ഇടയ്യ്ക്കിടെ നല്ല തല്ലും കക്ഷി മേടിച്ചുകൂട്ടുന്നുണ്ട്.

പിടിവലിയിൽ അവരുടെ ഒരുകാലിലെ സ്റ്റോക്കിംഗ്സും ഷൂസും ഊരിപ്പോകുകയും ചെയ്തു. അയാളുമായി ഒരിക്കലും ഒത്തുപോകാൻ പറ്റില്ലെന്നാണ് കാമുകിയുടെ പക്ഷം. ഏതായാലും സോഷ്യൽ മീഡിയയിൽ നല്ല ചിരിവിരുന്നൊരുക്കിയിരിക്കുകയാണ് ഈ വിഡിയോ.