Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിന് എട്ടിന്റെ പണി കിട്ടി !

video

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നാൾക്കുനാൾ വർധിക്കുന്ന അവസ്ഥയാണ് നാം ഇന്നു കാണുന്നത്. നിയമം മറുപടി കൊടുക്കുന്നതിനു മുമ്പെ അസഭ്യം പറയുന്നവനും തൊടാനും പിടിക്കാനും വരുന്നവനും അപ്പോഴപ്പോൾ മറുപടി കൊടുക്കുകയേ രക്ഷയുള്ളു. ഈ വി‍ഡിയോ കാണുന്ന ആരും പറയും, അയാൾക്കു കിട്ടിയത് അർഹതപ്പെട്ടതു തന്നെയെന്ന്.ഒരു പച്ചക്കറിക്കടയുടെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. തന്റെ മോപ്പഡിനു സമീപം നിൽക്കുകയായിരുന്ന സ്ത്രീയെ പിന്നിലൂടെ വന്ന് സ്വകാര്യഭാഗത്ത് സ്പർശിച്ച യുവാവിന് അർഹിച്ചതു തന്നെ കിട്ടി. അപമര്യാദയായി പെരുമാറി ഒരു നിമിഷം പോലും വൈകിയില്ല, യുവാവ് അടികിട്ടി തെറിച്ചു കമഴ്ന്നടിച്ചു വീഴുന്നതാണ് പിന്നെ കാണുന്നത്.

എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഇത്തരം മനോരോഗികളെ ഇങ്ങനെ കൈകാര്യം ചെയ്യണമെന്നും സ്ത്രീയുടെ നടപടി അഭിനന്ദനാർഹമെന്നുമാണ് പ്രതികരണങ്ങൾ. മൊറോക്കോയിൽ നിന്നുള്ളതാണ് വിഡിയോ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.