Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്പാത്തിലിരുന്നു ജോലി ചെയ്യുന്ന ജീവനക്കാരന്‍, ചിത്രം വൈറല്‍

Mn working on Footpath രാത്രി ഫൂട്പാത്തില്‍ ചമ്രം പടിഞ്ഞിരുന്നു മറ്റൊന്നും ശ്രദ്ധിക്കാതെ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്...

സ്ഥലവും സമയവും മറന്നു ജോലി ചെയ്യുന്ന ജീവനക്കാരെ കിട്ടാന്‍ അല്‍പം പ്രയാസമാണ്. എങ്കിലും അത്തരക്കാര്‍ കുറച്ച് പേര്‍ ഇനിയും ബാക്കിയുണ്ട്. അതിന് ഉത്തമ ഉദാഹരണമാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ. രാത്രി ഫുട്പാത്തില്‍ ചമ്രം പടിഞ്ഞിരുന്നു മറ്റൊന്നും ശ്രദ്ധിക്കാതെ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന യുവാവിന്റെ ചിത്രമാണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. 

നോയ്ഡയിലെ ഒരു ഫുട്പാത്തിലാണ് സംഭവം. എബിസിഡിഇഎഫ്‌യു എന്ന യൂസര്‍ നെയ്മുള്ള ട്വിറ്റര്‍ അക്കൗണ്ടിന്റെ ഉടമയാണ് ഫോട്ടോ അപ് ലോഡ് ചെയ്തിരിക്കുന്നത്. കക്ഷി കഴിഞ്ഞ ദിവസം രാത്രി നോയിഡയില്‍ ഒരു സിനിമയ്ക്കു പോകുന്നതിനിടെയാണ് ലാപ്‌ടോപ്പെടുത്ത് ഫുട്പാത്തില്‍ ജോലി ചെയ്യുന്ന ആളെ കണ്ടത്. ഉടന്‍ തന്നെ സ്മാര്‍ട്ട്‌ഫോണിലെ കാമറ ഉപയോഗിച്ച് ചിത്രമെടുത്തു, ട്വിറ്ററിലുമിട്ടു.

ട്വിറ്ററില്‍ അപ് ലോഡ് ചെയ്ത ഉടന്‍ തന്നെ ഫോട്ടോയ്ക്കു വന്‍പ്രതികരണമാണ് ലഭിച്ചുതുടങ്ങിയത്. എന്തു തരത്തിലുള്ള ജോലിയാണ് കക്ഷി ചെയ്യുന്നതെങ്കിലും അതിനോട് കാണിക്കുന്ന പ്രതിബദ്ധതയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തത്. ക്ലൈന്റ് ലാസ്റ്റ് മിനിറ്റ് ചെയ്ഞ്ച് ആവശ്യപ്പെട്ടപ്പോള്‍ കിട്ടിയ പണിയാണെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

ഫ്രീ വൈഫൈ സിഗ്നല്‍ കിട്ടയതിന്റെ അഹങ്കാരം കാണിക്കുകയാണെന്നും ചിലര്‍ പറഞ്ഞു. എംപ്ലോയി ഓഫ് ദി ഇയര്‍ എന്നും വന്നു ട്വീറ്റുകള്‍. ലേഡീസ് ആന്റ് ജെന്റില്‍മെന്‍...ഇന്ത്യയിലെ ഏറ്റവും ഹാര്‍ഡ് വര്‍ക്കിങ് ആയ വ്യക്തിയോട് ഒരു ഹായ് പറയാം എന്നും വന്നു ഒരു ട്വീറ്റ്.