Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരത്തിൽ പാന്റില്ലാതെ നടക്കുന്ന മോഡൽ; വൈറലായി വിഡിയോ

no pants

ശരീരം മുഴുവൻ മറച്ചു നടന്നാലും പീഡനവാർത്തകൾ പെരുകുന്ന കാലമാണിത്. അപ്പോൾ നടുറോഡിലൂടെ പാന്റില്ലാതെ നടക്കുന്ന പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? സംഗതി നടന്നത് അങ്ങ് ഹോങ്കോങിലാണ്. പെൺകുട്ടിയുടെ ധൈര്യം അപാരം എന്നു പറയാൻ വരട്ടെ മോഡലും ബോഡി പെയിന്റിങ് ആർട്ടിസ്റ്റുമായ സാന്ദ്ര ബെക്കർ ആണ് ഈ സാഹസത്തിനു പിന്നിൽ. ടീഷർട്ട് മാത്രം ധരിച്ച് തിരക്കേറിയ വീഥിയിലൂടെ നടക്കുന്ന സാന്ദ്രയുടെ വിഡിയോ ആണ് കത്തിപ്പടരുന്നത്. സാന്ദ്ര പാന്റിട്ടിട്ടില്ലെങ്കിലും വസ്ത്രം ധരിച്ച പോലെ തോന്നിക്കുമാറാണ് പുറത്തിറങ്ങിയത്. അതെന്തു മാജിക് ആണെന്നാണോ? വെറും സിംപിൾ. കക്ഷി ‌ടീഷർട്ടിനു താഴെ ഇറുകിയ ജീൻസ് ധരിച്ചതു പോലെ പെയിന്റ് ചെയ്തുവച്ചു.

ഒറ്റനോട്ടത്തിൽ നോക്കിയാൽ അടിപൊളി ഡെനിം ജീൻസുമിട്ടു സാന്ദ്ര നടന്നുവരികയാണെന്നേ തോന്നൂ. യഥാർഥ പാന്റ് ആണെന്നു തോന്നിക്കാൻ വശങ്ങളിവും പുറകിലുമായി പോക്കറ്റുകളും വരച്ചുവച്ചു. ഷോപ്പിങ് സെന്ററുകളിലൂടെയും എസ്കലേറ്ററുകളിലൂടെയും കക്ഷി കൂസലേന്യനടക്കുകയാണ്. നോ പാന്റ്സ് ഈസ് ദ് ബെസ്റ്റ് പാന്റ്സ് എന്നെഴുതിയ ടീഷർട്ടിനു താഴെയാണ് പാന്റിനു സമമായ പെയിന്റും വരച്ചു സാന്ദ്ര കൂളായി നടക്കുന്നത്. പക്ഷേ സാന്ദ്രയുടേത് ജീൻസല്ല വെറും പെയിന്റ് പാന്റ് ആണെന്ന കാര്യം ആർക്കും മനസിലായിട്ടുമില്ല. 2014ൽ പുറത്തിറങ്ങിയ വിഡിയേ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.