Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൗ സാൻഡ് വിച്ചിന്റെ വില വെറും 13750 രൂപ !

Golden Sandwich

ഇൗ സാൻഡ് വിച്ചിന്റെ വില കേട്ടാൽ ആരും ഒന്നു ഞെട്ടും. കാരണം 13750 രൂപയാണ് ഇതിന്റെ വില. ഇതെന്താ സ്വർണം കൊണ്ടുണ്ടാക്കിയതോ മറ്റോ ആണോയെന്ന് സംശയിക്കാൻ വരട്ടെ. സംഭവം അതുതന്നെയാണ്. ദേശീയ സാൻഡ് വിച്ച് ദിനത്തിൽ എന്തുണ്ടാക്കണമെന്നു തലപുകച്ചപ്പോൾ സെറെൻഡിപിറ്റി റസ്റ്ററന്റിന്റെ അടുക്കളയിൽ തിളച്ചു പൊന്തിയ ആശയമാണ് ഇൗ തങ്കപ്പെട്ട സാൻഡ് വിച്ചിനു പിന്നിൽ. തുടർന്ന് മുന്തിയ ഷാംപേയ്നും കൂട്ടി ബ്രഡ് ബേക്ക് ചെയ്തെടുത്തുണ്ടാക്കിയ ചീസ് സാൻഡ്‌വിച്ചിനു മേൽ 23 കാരറ്റ് സ്വർണമങ്ങു പൂശി! ഇതോടെ ലോകത്തെ ഏറ്റവും വിലകൂടിയ സാൻഡ്‌വിച്ചെന്ന റെക്കോഡുമായി ഗിന്നസ് ബുക്കിന്റെ വായിലേക്കാണു ഇൗ സ്പെഷ്യൽ സാൻഡ് വിച്ചിന്റെ പോക്ക്! രണ്ടു ദിവസം മുൻപു ബുക്ക് ചെയ്താലേ സ്വർണ സാൻഡ്‌വിച്ച് കിട്ടൂ. ഹോളിവുഡ് വശ്യസുന്ദരി മർലിൻ മൺറോ വരെ വന്നുപോയിരുന്ന ഈ പ്രശസ്ത റസ്റ്ററന്റിന് ഇനി തിരക്കിന്റെ ‘സാൻഡ്‌വിച്ച് കാലം’.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.