Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാമവാസികളെ ഭയപ്പെടുത്തി പ്രേത ബാധിതയായ യുവതി-വിഡിയോ

Ghost

ഗ്രാമവാസികളെ ഭയപ്പെടുത്തി പ്രേത ബാധിതയായ യുവതി. മെക്സിക്കോയിലെ കുലിയാക്കൻ ഗ്രാമത്തിലാണ് പ്രേത ബാധിതയായ യുവതി ഗ്രാമവാസികളെ ഭയപ്പെടുത്തുന്നത്. വെള്ളവസ്ത്രം ധരിച്ച് രാത്രികാലങ്ങളിൽ ഗ്രാമത്തിൽ ഇറങ്ങി നടക്കുന്ന ഇവർ വാഹനങ്ങളിൽ പോകുന്നവരെ തടഞ്ഞുനിർത്തി ഭയപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്.

കാറുകളുടെ ജനാലകളിൽ തട്ടി അലറിവിളിക്കുകയാണ് സ്ഥിരം പരിപാടി. ഇവരുള്ളത് അറിയാതെ വഴിയിലെത്തുന്നവർ ഭയപ്പെടാറുണ്ട്. വാഹനങ്ങളില്ലാത്ത സമയത്ത് അടുത്തുള്ള മരത്തെ കെട്ടിപ്പിടിച്ചിരിക്കുകയാണ് പതിവ്. നാട്ടുകാർ ഈ യുവതിയെ സോഫിയ എന്നാണ് വിളിക്കുന്നത്. മാനസികാസ്വാസ്ഥ്യമോ മയക്കുമരുന്നിന്റെ അമിതോപയോഗമോ മൂലമാണ് അവരിങ്ങനെ പെരുമാറുന്നതെന്നാണ് അധികൃതർ പറയുന്നത്.

Your Rating: