Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിൽ ഒരു പോസ്റ്റ് ഓഫീസ്, കത്തു പോസ്റ്റ് ചെയ്യാൻ ആളുണ്ടോ? 

post office കടലിനടിയിലെ പോസ്റ്റ്ഓഫീസ്

ജപ്പാനിലെ ഒരു പോസ്റ്റ് ഓഫീസ് ആണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ച വിഷയം. ഗിന്നസ് ബുക്കിൽ ഇടം നേടിയ ഈ പോസ്റ്റ് ഓഫീസിനു പ്രത്യേകതകൾ ഏറെയാണ്. ജപ്പാനിലെ സുസാമി എന്നാ മത്സ്യബന്ധന ഗ്രാമത്തിലാണ് ഈ പോസ്റ്റ് ഓഫീസ്. ഇനി ഇതിന്റെ പ്രത്യേകത എന്താണ് എന്നല്ലേ? സുസാമി കടലിനുള്ളിനാണ് ഈ പോസ്റ്റ്‌ ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. അതായതു കരയിൽ നിന്നും പത്തുമീറ്റര്‍ ആഴത്തിലാണ് ഈ പോസ്റ്റ്‌ ബോക്സ്. 

ആരാണ് കടലിനടിയിൽ പോയി കത്തു പോസ്റ്റ് ചെയ്യുന്നത് എന്നു ചോദിക്കാൻ വരട്ടെ. ഓരോ വര്‍ഷവും ആയിരത്തഞ്ഞൂറോളം പോസ്റ്റുകള്‍ ഈ പോസ്റ്റ്‌ബോക്സ് വഴി കടന്നുപോകുന്നുണ്ട്. അയ്യായിരം പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. വാട്ടർ പ്രൂഫ് കാർഡുകൾ ആണ് ഇവിടെ പോസ്റ്റ് ചെയ്യപ്പെടുന്നത്.  വെള്ളം നനഞ്ഞാലും മായാത്ത പെയിന്‍റ് മാര്‍ക്കറുകള്‍ എഴുത്തിനായി ഉപയോഗിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് ഇവിടെ നിന്ന് പോസ്റ്റ്‌ പോകുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. 

ആഴ്ചയിൽ ഒരിക്കൽ കടലിനടിയിൽ ഉള്ള ഈ പോസ്റ്റ് ഓഫീസിൽ ഇന്നും കാർഡുകൾ ഒരുമിച്ച് ശേഖരിച്ച് ഏറ്റവുമടുത്തുള്ള പോസ്റ്റ്‌ ഓഫീസിലേയ്ക്ക് കൊണ്ടു പോയി അവിടെ നിന്നും മേൽവിലാസക്കാരന് എത്തിക്കും. 1999ല്‍ ഇവിടെ നടന്ന ഒരു ഫെയറിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു പോസ്റ്റ്‌ ബോക്സ് എന്ന ആശയം  ജനിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് 32000 പോസ്റ്റ്‌ കാര്‍ഡുകള്‍ ഇവിടെ നിന്ന് പോസ്റ്റ്‌ ചെയ്തു. 2002ല്‍ ഏറ്റവും ആഴത്തിലുള്ള പോസ്റ്റ്‌ ബോക്സ് എന്ന ഗിന്നസ് ബഹുമതിയും ഇതിനു ലഭിച്ചിട്ടുണ്ട്.