വിദ്യാർഥിക്കൊപ്പം അച്ചന്റെ കിടിലൻ സിനിമാറ്റിക് ഡാൻസ്, വൈറൽ വിഡിയോ

എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ നടന്ന ഫെയർവെൽ പാർട്ടിയിലാണ് അച്ചന്റെ കിടിലൻ നൃത്തം അരങ്ങേറിയത്.‌‌..

ഒരാൾ തന്റെ ഇഷ്ടങ്ങളും കഴിവുകളും എത്രകാലം കുഴിച്ചുമൂടിയാലും എന്നെങ്കിലുമൊരിക്കൽ അതുപുറത്തുചാടും. ഇതു സത്യമാണെന്ന് തെളിയിക്കുകയാണ് ഫാദർ ക്രൈസ്റ്റ് ക്രിസ്റ്റി ഡേവിഡ് പതിയാല. സിനിമാറ്റിക്ക് ഡാൻസിലുള്ള അച്ചന്റെ കഴിവാണ് വിദ്യാർഥികൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ നടന്ന ഫെയർവെൽ പാർട്ടിയിലാണ് അച്ചന്റെ കിടിലൻ നൃത്തം അരങ്ങേറിയത്.‌‌

ബാഹാകിലിക്കി എന്ന ഗാനത്തിന് വിദ്യാർഥിക്കൊപ്പം അസൽ നൃത്തമാണ് അച്ചൻ കാഴ്ച്ചവച്ചത്. എന്തായാലും സംഗതി സമൂഹമാധ്യമമാകെ ഏറ്റെടുത്ത മട്ടാണ്.