Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഫഷണൽ റെസ്‌ലറെ മലർത്തിയടിച്ച് പഞ്ചാബി പെൺകൊടി, വിഡിയോ

Woman Restling പ്രഫഷണൽ റെസ്‌ലർ ബിബി ബുൾ ബുള്ളിനോടു പോരാടുന്ന കവിത

സൽമാൻ ഖാൻ ഗുസ്തിക്കാരനായി അഭിനയിക്കുന്ന 'സുൽത്താൻ' എന്ന ചിത്രം അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ ട്രയിലറിൽ നായകനോട് കിടപിടിക്കുന്ന അനുഷ്ക ശർമയുടെ റെസ്ലിങ് പ്രകടനവും ഇതിനോടകം വൈറൽ ആയിട്ടുണ്ട്. പഞ്ചാബി പെൺകുട്ടികളെക്കുറിച്ചു പറഞ്ഞാൽ, ഗോതമ്പുപാടങ്ങൾക്കിടയിലൂടെ നടന്നുവരുന്ന വെളുത്തു മെലിഞ്ഞൊരു സുന്ദരിപെൺകൊടിയുടെ മുഖമായിരിക്കും മിക്കവരുടെയും മനസിൽ‍ തെളിയുക. പക്ഷേ സൗന്ദര്യം മാത്രമല്ല കാരിരുമ്പിന്റെ ശക്തിയുമുള്ളവരാണ് പഞ്ചാബി പെൺകൊടികൾ എന്നു തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോ. പ്രഫഷണൽ റെസ്‌ലറെ മലർത്തിയടിക്കുന്ന പഞ്ചാബി യുവതിയുടെ വിഡിയോ ആണത്.

ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വനിതാ റെസ്‌ലർ കൂടിയായ ബിബി ബുൾ ബുള്ളാണ് പഞ്ചാബിൽ നിന്നുള്ള കവിത എന്ന യുവതിയ്ക്കു മുന്നിൽ തോറ്റത്.ലോക റെസ്‌ലിങ് ചാമ്പ്യൻ ദ ഗ്രേറ്റ് ഖലിയുടെ സ്ഥാപനത്തിലെ പരിശീലക കൂടിയാണ് ബുൾ ബുൾ. ഖലി 2015ൽ ആരംഭിച്ച റെസ്‌ലിങ് പരിശീലന സ്കൂളിന്റെ പ്രചരണാർഥ സംഘടിപ്പിച്ച പരിപാടിയ്ക്കിടയിലാണ് കാണികളെ ഞെട്ടിപ്പിച്ച പ്രകടനം നടന്നത്.

ഹരിയാനയിലെ മുൻ പോലീസ് ഓഫീസറും പവർ ലിഫ്റ്റിങ് താരവും മിക്സഡ് മാർഷ്യൽ ആർട്സ് ചാമ്പ്യനുമാണ് കവിത. റെസ്‌ലറുടെ വെല്ലുവിളികൾക്കിടയിൽ ശരം പോലെയാണ് മഞ്ഞ ചുരിദാർ ധരിച്ച ആ പഞ്ചാബി പോരാളി അങ്കത്തട്ടിലേക്കു ചെന്നു കയറുന്നത്. മറ്റുള്ള സ്ത്രീകളെ വെല്ലുവിളിച്ചതാണ് തന്നെ ആവേശം കൊള്ളിച്ചതെന്നും റെസ്ലിങ് താൻ ഏറെ ഇഷ്ടപ്പെടുന്ന കായിക വിനോദമാണെന്നും കവിത പറയുന്നു. തുടക്കത്തിൽ ബുൾബുള്ളിന്റെ അടിയിൽ പിഴച്ചു വീഴുന്ന കവിത തന്നെക്കാൾ ഇരട്ടി സൈസുള്ള ബുള്ളിനെ മലർത്തിയടിക്കുന്ന രംഗങ്ങളാണ് പിന്നീടു കാണുന്നത്. എന്തായാലും ഒരൊറ്റ പ്രകടനം െകാണ്ട് പെൺമനസുകളുടെ ഹീറോ ആയിരിക്കുകയാണ് കവിത.

Your Rating: