കാത്തുകാത്തിരുന്ന് ഒരു ട്വന്റി ട്വന്റി വന്നപ്പോൾ ഇത്തവണയെങ്കിവലും പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ജയിക്കുമെന്നു കരുതിയിരിക്കുകയായിരുന്നു പാക് മോഡലും നടിയുമായ ഖന്ദീൽ ബലോച്ച്. പാക് ടീമംഗങ്ങൾക്ക് ആവേശവും കരുത്തും പകരാനായി പാക്കിസ്ഥാൻ വിജയിച്ചാൽ താൻ നഗ്നനൃത്തം ചെയ്യാൻ തയ്യാറാണെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രതീക്ഷകളെ തകിടം മറിച്ച് പാക് ടീം പരാജയപ്പെട്ടതോടെ ഖന്ദീലിന്റെ മാത്രമല്ല നഗ്നനൃത്തത്തിനു കാത്തിരുന്ന ഒരുപാടു പേരുടെ ഹൃദയമാണു തകർന്നത്. ഇത്രത്തോളം പ്രതീക്ഷിച്ചിട്ടു പാക്കിസ്ഥാൻ നിരാശപ്പെടുത്തുമ്പോൾ എന്തായാലും നഗ്നനൃത്തം ചെയ്യാനാവില്ലല്ലോ, പകരം താരം മറ്റൊരു വിഡിയോ ആരാധകർക്കായി പങ്കുവച്ചു, പാക്കിസ്ഥാന്റെ തോൽവിയിൽ നെഞ്ചുപൊട്ടി കരയുന്നതിന്റെ വിഡിയോ.
ഇന്ത്യയ്ക്കു മുന്നിൽ നിങ്ങൾ ഞങ്ങളെ നാണംകെടുത്തിയെന്നു നിറകണ്ണുകളോടെ പറയുന്ന ഖന്ദീലിന്റെ വിഡിയോ വൈറലാവുകയാണ്. ചുമ്മാ മിഴിനീരൊഴുക്കുകയല്ല മറിച്ച് ഏങ്ങിയേങ്ങി കരയുകയാണ് താരം. മാത്രമല്ല തലയിണ വച്ചു മുഖം മറച്ചു കൊണ്ട് പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ താൻ വെറുക്കുന്നുവെന്നും ഖന്ദീൽ പറയുന്നുണ്ട്.
ഖന്ദീലിന്റെ നഗ്നനൃത്ത പ്രഖ്യാപനത്തോടെ കളി പ്രേമികളല്ലാത്തവർ പോലും കാത്തിരിക്കുകയായിരുന്നു പാക്കിസ്ഥാന്റെ വിജയത്തിനായി. പാക്കിസ്ഥാൻ തോറ്റത് നന്നായി ഇല്ലെങ്കിൽ ഖന്ദീലിന്റെ നഗ്നശരീരം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നതു കാണേണ്ടി വന്നേനെ എന്നു പറഞ്ഞവരും കുറവല്ല.