Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പൈഡർ മാനല്ല, സ്പൈഡർ വുമൺ!

Spider woman ഷെൻ സിയോളിയും അവര്‍ രക്ഷപ്പെടുത്തിയ പെൺകുട്ടിയും

കഥകളിലും സിനിമകളിലും കണ്ടിട്ടുണ്ട് കൂറ്റൻകെട്ടിടങ്ങളിൽ പിടിച്ചു കയറുകയും അനായാസം ചാടിക്കടക്കുകയും ചെയ്യുന്ന അമാനുഷികനായ ചിലന്തി മനുഷ്യനെക്കുറിച്ച്. കുട്ടികളുടെ ഹീറോ ആയ സ്പൈഡർമാനെക്കുറിച്ച് ഏറെ കേട്ടിട്ടുള്ളപ്പോഴൊക്കെ യഥാർഥ ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടില്ലേ.. എന്നാൽ അങ്ങ് ചൈനയിലെ ഗ്വാങ്ഡോങിൽ ഒരു യുവതി കുറച്ചു നേരത്തേക്ക് യഥാർഥ സ്പൈഡർ വുമൺ ആയി. ഷെൻ സിയോളി എന്ന ഇരുപത്തിയെട്ടുകാരിയാണ് ഒരു പെൺകുട്ടിയെ രക്ഷിച്ചു സ്പൈഡർ വുമൺ എന്ന ഓമനപ്പേരു നേടിയത്. അഞ്ചുനില കെട്ടിടത്തിൽ പിടിച്ചു കയറി മൂന്നു വയസുകാരിയായ പെൺകുഞ്ഞിനെ രക്ഷിച്ച ഈ സ്പൈഡർ വുമൺ ഇന്നു ചൈനയിലെ താരമാണ്.

Spider woman ഷെൻ പെൺകുട്ടിയെ രക്ഷപ്പെ‌ടുത്തുന്നതിന്റെ ദൃശ്യങ്ങൾ

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. അഞ്ചാം നിലയിലെ ജനലഴിയ്ക്കു സമീപം കളിക്കുകയായിരുന്നു ആ പെൺകുട്ടി. പെട്ടെന്ന് ജനൽക്കമ്പികൾക്കിടയിൽ കുരുങ്ങി തൂങ്ങിക്കി‌‌ടന്നു. ആ സമയം അപാർട്മെന്റിൽ ആരും ഉണ്ടായിരുന്നുമില്ല. പെൺകുഞ്ഞു കരയുന്ന ശബ്ദം കേട്ട ഷെൻ മറുത്തൊന്നും ആലോചിക്കാതെ കെട്ടിടത്തിലെ ജനൽക്കമ്പികളിൽ പിടിച്ചു തൂങ്ങി മുകളിലേക്കു കയറി. അപ്പോഴേക്കും പെൺകുട്ടി നന്നേ ഭയപ്പെട്ടിരുന്നു. അവളെ സമാധാനിപ്പിച്ചപ്പോഴേയ്ക്കും ഫയർഫോഴ്സ് സ്ഥലത്തെത്തി ഇരുവരെയും പുറത്തിറങ്ങാൻ സഹായിച്ചു. തങ്ങളുടെ മകളെ രക്ഷപ്പെടുത്തിയതിന്റെ നന്ദിസൂചകമായി ഷെന്നിന് പാരിതോഷികമായി പണം നൽകാൻ ശ്രമിച്ചെങ്കിലും ഷെന്‍ അതു നിരസിച്ചു.

നേരത്തെയും ഷെൻ രക്ഷാപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അന്ന് മാന്‍ഹോൾ കവറിൽ കുടുങ്ങിക്കിടന്ന വൃദ്ധയെയാണ് ഷെൻ രക്ഷിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.